
ഫ്ലക്സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. അനധികൃത ഫ്ലക്‌സ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കി. അതേസമയം, അനധികൃത ഫ്ലക്സുകളില്‍ കര്‍ശന നടപടി തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ഉത്തരവിട്ടു. ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അനുസരിച്ച് എസ് എച്ച് ഒ മാര്‍ നടപടിയെടുക്കണം. പ്രാദേശിക പൊലീസ് കേസെടുക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം. നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ പ്രതിമാസ അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം.
ജില്ലാതല നിരീക്ഷണ സമിതി കണ്‍വീനര്‍മാരും അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. ഫ്ലക്സ് നിരോധനം നടപ്പാക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
Key words: illegal flex boards, high court of kerala, left govt

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here