
സാങ്കൽപ്പിക മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള യുഡിഎഫിന്റെ യുദ്ധം മുറുകുകയാണ്. പോര് കടുക്കുമ്പോൾ വി ഡി സതീശനായി പത്തനംതിട്ടയിലും ഫ്ലക്സ്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി നിലപാടുകളുടെ രാജകുമാരൻ സതീശൻ എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്.
കേരളത്തിൻ്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമെന്നും വി ഡി സതീശന് പത്തനംതിട്ട ജില്ലയുടെ ആശംസകളെന്നും ഫ്ലക്സിൽ കുറിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സമീപമാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്.
ALSO READ; പട നയിച്ചവൻ നാടു നയിക്കും; വിലക്കുകൾ ലംഘിച്ച് തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്
ഇന്നലെ തൊടുപുഴയിലും വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ് ഉയർന്നിരുന്നു. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. വി ഡി സതീശന്റെ പൂർണകായ ചിത്രത്തോടൊപ്പം “നിലപാടിന്റെ രാജകുമാരന് അഭിവാദ്യം” എന്നും ഫ്ലക്സിൽ എഴുതിയിരുന്നു. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്.
“പട നയിച്ചവൻ നാട് നയിക്കും”, “പട നയിച്ചവൻ നാട് നയിക്കട്ടെ” തുടങ്ങിയ വാചകങ്ങളും ഫ്ലക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

