എഞ്ചിൻ തകരാർ; വിശാഖപട്ടണത്ത് നിന്നുള്ള വിമാനത്തിന് ദില്ലി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്, ഹോർമൂസ് കടന്ന് രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്

flight landing

വിശാഖപട്ടണത്ത് നിന്നുള്ള വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. അതേസമയം യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

യുദ്ധമേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ നേരിടുന്ന ആശങ്കയറിയിച്ച് പൈലറ്റുമാരുടെ സംഘടന. കേന്ദ്ര സർക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണാം. അപകട സാധ്യതയുള്ള റൂട്ടുകളിൽ വിമാന സർവീസ് നടത്താനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെ അന്വേഷണം നടത്തണം. പൈലറ്റുമാരുമാരുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. സുരക്ഷാ വീഴ്ചകൾ പരിഹരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പൈലറ്റുമാരുടെ സംഘടനയുടെ മുന്നറിയിപ്പ് നൽകി.

Also read : അസം നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയാകാൻ കോൺഗ്രസുകാരുടെ കൂട്ടയടി, ‘കോണ്‍-ജെപി’യിലൂടെ അധികാരത്തിലെത്താൻ ഹിമന്ത ബിശ്വ ശർമ

ഇതിനിടയിൽ ഹോർമൂസ് കടലിടുക്ക് വഴി രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക് എത്തുന്നു. ഇവ നാവികസേനയുടെ സുരക്ഷയോടെയാണ് ഈ കപ്പലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വിദേശ സൈനിക സംഘർഷങ്ങൾ പശ്ചിമേഷ്യയിൽ തുടരുന്നതിനാൽ സുരക്ഷ സംബന്ധമായ ആശങ്ക ഉയരുന്ന സാഹചര്യമായതിനാലാണ് നാവിക സേനയുടെ സുരക്ഷ ഉറപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News