പ്രതികൂല കാലാവസ്ഥ; ഒസാകയിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒസാകയിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കി. ലാന്‍ ചുഴലിക്കാറ്റ് ജപ്പാനിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒസാകയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ട്രാവല്‍ ഏജന്റുമാരുമായോ പ്രാദേശിക എമിറേറ്റ്‌സ് ഓഫീസുകളുമായോ റീ ബുക്കിങ്ങിനായി ബന്ധപ്പെടണമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

also read :ഹിമാചലിൽ പേമാരിയും മേഘ വിസ്ഫോനവും; മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു

അതേസമയം എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഒസാകയിലേക്കും തിരിച്ചുമുള്ള EK316, EK 317 വിമാനങ്ങള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് ചൊവ്വാഴ്ചത്തേക്കും നീട്ടിയതായാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്.

also read :കേരളത്തെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന “കേരളീയം” എല്ലാ വർഷവും; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News