ശുചിമുറി ഉപയോ​ഗിക്കണമെന്ന് പറഞ്ഞു; നിഷേധിച്ചിട്ടും അകത്ത് കയറി ലൈം​ഗീകാതിക്രമം; ബെം​ഗളൂരുവിൽ ഫ്ലീപ്കാർട്ട് ഡെലിവറി ഏജൻ്റ് അറസ്റ്റിൽ

banglore delivery boy

ബെം​ഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈം​ഗാതിക്രമം നടത്തിയതായി പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സൽ എത്തിച്ച ഡെലിവറി ഏജൻ്റ് അത്യാവശ്യമായി ശുചിമുറി ഉപയോ​ഗിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാൽ തൻ്റെ ഫ്ലാറ്റിൽ അന്യരെ കടത്തുകയില്ലെന്ന് പറയുകയും നിഷേധിക്കുകയും ചെയ്തു.

Also read: തമിഴ്നാട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

എന്നാൽ ഡെലിവറി ബോയി അതിക്രമിച്ച് അകത്ത് കയറുകയും ശുചുമുറി ഉപയോ​ഗിക്കുകയും ചെയ്തു. തിരിച്ചിറങ്ങിയ ഇയാൾ അശ്ലീലമായി പെരുമാറുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമത്തിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. സമൂഹമാധ്യമത്തിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പൊലീസ് യുവതിയുമായി ബന്ധപ്പെടുകയും പിന്നീട് പരാതി സ്വീകരിക്കുയുമായിരുന്നു.

Also read: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് തടസംസൃഷ്ടിച്ച് കാർ

എന്നാൽ ഫ്ലീപ്കാർട്ട് ഇയാളെ കമ്പനിയിൽ നിന്ന് പുറത്താക്കിയതായി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇയാൾക്കെതിരെയുള്ള അന്വേഷണത്തിന് പൂർണ പിന്തുണ നൽകുന്നതകായും ഫ്ലീപ്കാർട്ട് അറിയിച്ചു. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കൂടുതൽ സുരക്ഷ മുൻനിർത്തി പ്രവർത്തിക്കുമെന്നും ഫ്ലിപ്കാർട്ട് പ്രസ്താവനയിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News