‘പിരിച്ചുവിടലോ, ഇല്ലേയില്ല’, കൂട്ടപ്പിരിച്ചുവിടൽ നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി ഫ്ലിപ്കാർട്

ലോകമെങ്ങുമുള്ള ടെക്ക്, ബിസിനസ് കമ്പനികൾ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. മാന്ദ്യഭീഷണിയും, കൊവിഡ് മൂലമുണ്ടായ തളർച്ചയുമെല്ലാം പല വലിയ കമ്പനികളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇവ കാരണം ആമസോൺ, മൈക്രോസോഫ്ട്, ഗൂഗിൾ, യാഹൂ പോലുള്ള വലിയ കമ്പനികൾ കൂട്ടപ്പിരിച്ചുവിടലുകളിലേക്ക് കടന്നിരിക്കുന്നു.

എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി നടക്കുകയാണ് ഫ്ലിപ്കാർട്. തങ്ങൾ തൊഴിലാളികളെ പിരിച്ചുവിടാൻ പോകുന്നേയില്ല എന്നതാണ് ഫ്ലിപ്കാർട്ടിന്റെ നിലപാട്. കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറായ കൃഷ്ണൻ രാഘവനാണ് ഇക്കാര്യം അറിയിച്ചത്. ‘ ഞങ്ങൾ ഒരിക്കലും തൊഴിലാളികളെ ആവശ്യത്തിലധികമായി എടുക്കാറില്ല. കമ്പനിക്ക് ആവശ്യമില്ലാതെ എടുക്കൂ. അതുകൊണ്ടുതന്നെ കൂട്ടപ്പിരിച്ചുവിടലുകൾക്ക് ഞങ്ങളുടെ കമ്പനിയിൽ സ്ഥാനമേയില്ല’, കൃഷ്ണൻ രാഘവൻ പറയുന്നു.

കൂട്ടപ്പിരിച്ചുവിടലുകൾ വ്യാപകമാകുന്ന സമയത്താണ് ഫ്ലിപ്കാർട് പിരിച്ചുവിടലില്ല എന്ന തീരുമാനമെടുക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ ആമസോൺ പതിനായിരത്തോടടുത്ത് തൊഴിലാളികളെയും അക്‌സഞ്ചർ പത്തൊമ്പതിനായിരത്തിനടുത്ത് തൊഴിലാളികളെയും പിരിച്ചുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News