
അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കേരളത്തിലെ വിവിധ നദികളിൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ആയതിനാൽ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
പത്തനംതിട്ട : മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷൻ)
മഞ്ഞ അലർട്ട്
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)
തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)
വയനാട് : കബനി (മൊതക്കര സ്റ്റേഷൻ-CWC)
ALSO READ: ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
യാതൊരു കാരണവശാലും ഈ നദികളുടെ തീരത്തുള്ളവർ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അതോടൊപ്പം അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാവണം.
ALSO READ: ജല നിരപ്പ് ഉയരുന്നു: തൃശൂരില്‍ പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here