പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

flood-alert-orange-yellow-alert-rivers

പ്രളയ സാധ്യത മുന്നറിയിപ്പ് കാരണം സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

ഓറഞ്ച് അലര്‍ട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍)

തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍)

മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍)

Read Also: മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജി ഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സി ഡബ്ല്യു സി))

കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സി ഡബ്ല്യു സി)

ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷന്‍ – സി ഡബ്ല്യു സി)

എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍, മാര്‍ത്താണ്ഡവര്‍മ സ്റ്റേഷന്‍), മുവാറ്റുപുഴ (കക്കടശ്ശേരി സ്റ്റേഷന്‍)

പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍)

തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍)

വയനാട് : കബനി (ബാവേലി, കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സി ഡബ്ല്യു സി)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും അറിയിപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News