കേരളീയത്തിന് പൂക്കൾ പുത്തനുണർവേകും

കേരളീയം ആഘോഷ പരിപാടികളുടെ ഭാഗമായി ആറുവേദികളിൽ പുഷ്‌പോത്സവം നടക്കുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, അയ്യൻകാളി ഹാൾ, എൽഎംഎസ് കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്‌പോത്സവം നടക്കുക.

ALSO READ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

പ്രധാനകേന്ദ്രങ്ങളായ അഞ്ചുവേദികളിലും കേരളത്തിന്റെ തനിമയും സംസ്‌കാരവും ദൃശ്യമാകുന്ന ആറു പുഷ്പ ഇൻസ്റ്റലേഷനുകൾ ഉണ്ടാകും. ഞായറാഴ്‌ച മുതൽ നഗരത്തിലെ ഏഴു പ്രധാന ജങ്ഷനുകളിൽ പൂക്കൾ കൊണ്ടുള്ള വിളംബരസ്തംഭംങ്ങൾ സ്ഥാപിക്കും. പുഷ്പമേളയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം ചെടികളാണ് എത്തുന്നത്. റോസ്, ഓർക്കിഡ് എന്നിവയുടെ പ്രത്യേക പവലിയനോടൊപ്പം കനകക്കുന്നിൽ പുഷ്പാലങ്കാരങ്ങളും ഫ്ളോറിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ മത്സരങ്ങളും കാഴ്ച്ചക്കാർക്ക് പുത്തൻ അനുഭവമാകും.

ALSO READ: ഇന്ത്യക്കാർക്കും ആഫ്രിക്കയിൽ നിന്നുള്ളവർക്കും അമേരിക്കയിലേക്ക് കുടിയേറാൻ ഇനി അധിക നികുതി

പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, മ്യൂസിയം, സൂ, സെക്രട്ടറിയറ്റ്, വിക്രം സാരാഭായ് സ്പേസ് സെന്റർ, കാർഷിക സർവകലാശാല, ഹോർട്ടികൾച്ചർ മിഷൻ, പൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ പ്രദർശനവുമായി സഹകരിക്കും. പുഷ്‌പോത്സവ കമ്മിറ്റി ചെയർമാനായ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, ആർ എസ്‌ ബാബു, കൺവീനർ ഡോ.എസ് പ്രദീപ്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here