
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാവശ്യവുമായി പത്തനംതിട്ടയിൽ ഫ്ലക്സ് ബോർഡ് ഉയർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട ഡിസിസി ഓഫീസിന് സമീപം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. കേരളത്തിന്റെ സ്പന്ദനം അറിയുന്നവൻ കേരളം നയിക്കട്ടെയെന്നാണ് ബോർഡിലുള്ളത്.
അതേസമയം, സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. നേതൃത്വത്തെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ നോക്കിയല്ലെന്നും ദില്ലിയിൽ അദ്ദേഹം വ്യക്തമാക്കി.
also read: കോൺഗ്രസ് നിയുക്ത എംഎൽഎമാരുടെ പ്രഥമ പാർലമെൻ്ററി പാർട്ടി യോഗം നാളെയെന്ന് കെപിസിസി പ്രസിഡൻ്റ്
വിഷയത്തിൽ ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികളായ മുകൾ വാസ്നിക്കും അജയ് മാക്കനും ഇന്ന് കേരളത്തിലെത്തും. മൂന്നര മണിയോടെ എത്തുന്ന ഇവർ എംഎൽഎമാരുമായും മറ്റ് മുതിർന്ന നേതാക്കളുമായും വിശദമായ ചർച്ചകൾ നടത്തും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം ഇവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടുന്ന നേതൃത്വം അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

