ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ

വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ കേരളാ കണ്‍വന്‍ഷന്‍ മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍ നടക്കും. മാർച്ച് 31ന്  വൈകിട്ട് 4 മണി മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രിമാർ, എം പിമാർ, എംഎൽഎമാർ, സാഹിത്യകാരൻമാർ, പത്രപ്രവർത്തകർ തുടങ്ങി കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ അറിയിച്ചു. ഏപ്രിൽ 1ന് രാവിലെ വിമെൻസ് ഫോറം  സെമിനാറിനോടനുബന്ധിച്ച് വിമെൻസ് ഫോറം നഴ്സിംഗ് സ്കോളർ ഷിപ്പ് വിതരണവും  മറിയാമ്മ പിള്ള മെമ്മോറിയൽ   അവാർഡ് വിതരണവും നടക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here