
നെത്തോലിയെന്നും കൊഴുവയെന്നും ചൂടയെന്നുമൊക്ക പലനാട്ടിലും പറയുന്ന പൊടി മീൻ നമ്മുടെയൊക്കെ ഇഷ്ട വിഭവമാണ്. കറി വച്ചാലും പൊരിച്ചാലും അന്യായ ടേസ്റ്റ് ആണ് ഈ മീനിന്. ഇപ്പോഴാണെങ്കിൽ വിലക്കുറവിൽ നെത്തോലി സുലഭമായി ലഭിക്കും.
സംഗതി രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി മെനക്കെട് ആവശ്യമുള്ള പണിയാണ്. എന്നാൽ ഇനി എളുപ്പത്തിൽ നത്തോലി വൃത്തിയാക്കാം. കത്തിയും കത്രികയും ഇല്ലാതെ തന്നെ നത്തോലി വൃത്തിയിൽ വെട്ടിയെടുക്കാം. മുള്ളുകളും വൃത്തിയായി കളഞ്ഞുകൊണ്ട് നത്തോലി വെട്ടുന്ന രീതി എങ്ങനെയെന്ന് നോക്കാം.
ALSO READ: കയ്പ്പില്ലാതെ കിടിലൻ പാവയ്ക്ക തീയലുണ്ടാക്കാം; ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ
ആദ്യം മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളികളയുക. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാൻ. കാൽ ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി എളുപ്പത്തിൽ അടർത്തി എടുക്കാൻ സാധിക്കും. മുള്ള് നല്ല വൃത്തിയിൽ കളയാനും വഴിയുണ്ട്. മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോൾ വയറ് ഭാഗം മുഴുവനായും രണ്ടായി പിളർത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ വൃത്തിയാക്കിയാൽ വര്ക്കുമ്പോഴൊക്കെ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികൾക്കും ധൈര്യത്തോടെ കൊടുക്കാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

