ഇങ്ങനെയൊക്കെ കോപ്പിയടിക്കാമോ ചേച്ചീ! എ‍ഴുത്തുകാരി ബ്രൂക്കി ബെല്ലാമി പാചകക്കുറിപ്പ് അടിച്ചുമാറ്റിയെന്ന് പരാതി

brooke bellamy

പ്രശസ്ത ടിക് ടോക്ക് ഇൻഫ്ലുവൻസറും ബ്രൂക്കി ബേക്ക്ഹൗസിന്റെ ഉടമയുമായ ബ്രൂക്ക് ബെല്ലാമിക്കെതിരെ കോപ്പയടി ആരോപണം. താരം പാചകക്കുറിപ്പുകള്‍ അതേപോലെ പകര്‍ത്തിയതായി രണ്ട് പാചകപുസ്തക രചയിതാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.

ജനപ്രിയ ഭക്ഷണ വെബ്‌സൈറ്റായ റെസിപ്പി ടിൻ ഈറ്റ്സിന്റെ ഓസ്‌ട്രേലിയൻ സ്ഥാപക നാഗി മഹേഹാഷിയാണ് ആരോപണവുമായി രംഗത്ത് വന്ന ഒരാള്‍. ബെല്ലാമിയുടെ പാചകപുസ്തകത്തിൽ തൻ്റെ ചില പാചകക്കുറിപ്പുകള്‍ അതേപോലെ പകര്‍ത്തിയെന്നാണ് ആരോപണം.

ALSO READ: 50 സംസ്ഥാനങ്ങളിൽ പടർന്നു പിടിച്ച് പക്ഷിപ്പനി; അടുത്ത മഹാമാരി അമേരിക്കയിൽ നിന്നോ ?

യുഎസ് എഴുത്തുകാരി സാലി മക്കെന്നിയും ബെല്ലാമി തന്റെ വാനില കേക്ക് പാചകക്കുറിപ്പ് കോപ്പിയടിച്ചതായി ആരോപിച്ചു. തന്റെ കാരമൽ സ്ലൈസ് പാചകക്കുറിപ്പും ബെല്ലാമിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാചകപുസ്തകമായ ബേക്ക് വിത്ത് ബ്രൂക്കിയിലെ പാചകക്കുറിപ്പും തമ്മിലുള്ള ശ്രദ്ധേയമായ സാമ്യങ്ങൾ ഒരു വായനക്കാരനാണ് തന്നെ അറിയിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ ഉയര്‍ന്നുവന്ന കോപ്പിയടി ആരോപണം ബെല്ലാമി നിരസിച്ചു. താൻ പാചകക്കുറിപ്പുകള്‍ കോപ്പിയടിച്ചിട്ടില്ലെന്നും അവ വര്‍ഷങ്ങള്‍ക്ക് മുൻപേ എ‍ഴുതി പുസ്തകമാക്കിയതാണെന്നുമാണ് ബെല്ലാമി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

2022ൽ സ്ഥാപിതമായ ക്വീൻസ്‌ലൻഡിലെ ബ്രൂക്കി ബേക്ക്‌ഹൗസിൻ്റെ ഉടമയാണ് മിസ് ബെല്ലാമി. രണ്ട് ദശലക്ഷം ഫോളോവേഴ്‌സുള്ള ടിക്‌ടോക്കിലെ ഒരു ജനപ്രിയ ബേക്കർ കൂടിയാണ് ഇവർ. ബെല്ലാമിയുടെ ബേക്ക് വിത്ത് ബ്രൂക്കി 2024 ഒക്ടോബറിലാണ് പ്രസിദ്ധീകരിച്ചത്. അതിനുശേഷം ഇതിൻ്റെ 4.6 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (£2.1 മില്യൺ; $2.9) വിലമതിക്കുന്ന കോപ്പികൾ വിറ്റ‍ഴിക്കപ്പെട്ടിരുന്നു.ഈ വർഷത്തെ ഓസ്‌ട്രേലിയൻ ബുക്ക് ഇൻഡസ്ട്രി അവാർഡുകൾക്കായി മേഹാഷിയുടെയും ബെല്ലാമിയുടെയും പാചകപുസ്തകങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് ഈ കോപ്പിയടി ആരോപണം പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News