മറവി നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ.. ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

മറവി ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. ഈ മറവി കാരണം പലപ്പോഴും നാം പല പ്രശ്‌നങ്ങളിലും പെടാറുണ്ട്. ഭക്ഷണ ക്രമീകരണത്തിലൂടെ മറവി ഒരു പരിധി വരെ പരിഹരിക്കാമെന്നാണ് പഠനം പറയുന്നത്.നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ഭക്ഷണത്തിന് കഴിയും. പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ALSO READ; ഗ്രാമീൺബന്ദ്‌: കേരളത്തിൽ രാജ്‌ഭവൻ മാർച്ച്‌

പ്രായമാകുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സ്വാഭാവികമായി കുറയാന്‍ തുടങ്ങും. ഇത് ഡിമെന്‍ഷ്യ പോലുള്ള മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ടു തന്നെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ബ്ലൂബെറി- ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്നു.

ALSO READ ; ‘കേരളത്തിലെ തീരങ്ങള്‍ എഴുതിക്കൊടുക്കാന്‍ കുഴല്‍ നാടന്റെ നേതാക്കള്‍ കളിച്ച കളി ഒന്നു തിരിഞ്ഞു നോക്കിയാല്‍ മതി’: ഗോപകുമാര്‍ മുകുന്ദന്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ച് കഴിച്ചാല്‍ തന്നെ ഒരു ദിവസം ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ലഭിക്കും. ഉത്കണ്ഠ, വിഷാദരോഗം, സ്‌കീസോഫ്രീനിയ, അല്‍ഫിമേഴ്സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കും.ആരോഗ്യകരമായ കൊഴുപ്പിന് പുറമെ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവയും അടങ്ങിയ ഒന്നാണ് അവാക്കാഡോ. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനെത്തെ ശക്തിപ്പെടുത്തുന്നു.

ALSO READ; കൊച്ചി മെട്രോ: തൃപ്പൂണിത്തുറ സ്റ്റേഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍; പരിശോധന പൂര്‍ത്തിയായി

വിറ്റാമിന്‍ കെയുടെ മികച്ച സ്രോതസ്സാണ് ബ്രൊക്കോളി. തലച്ചോറിന് ഏതെങ്കിലും തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിത്തുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ കെ സഹായിക്കും.മാത്രമല്ല വിറ്റാമിന്‍ കെ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും ബുദ്ധിശക്തിയും വര്‍ധിപ്പിക്കുംവാല്‍നട്ട്, ബദാം തുടങ്ങിയ നട്സ് വിറ്റാമിന്‍ ഇയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ്. ഇത തലച്ചോറിനെ് സമ്മര്‍ദങ്ങളില്‍ നിന്ന് സംരക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News