ചില ആഹാരങ്ങൾ കഴിക്കാൻ വല്ലാത്ത കൊതിയാണോ…? കാരണം ഇതാകാം

ചില ആഹാരങ്ങൾ കഴിക്കാൻ വല്ലാത്ത കൊതി തോന്നാറുണ്ടോ. ചില പോഷകങ്ങളുടെ അഭാവമാകാം നിങ്ങളെക്കൊണ്ട് അത് തോന്നിക്കുന്നത്. ഏതൊക്കെ ഭക്ഷണങ്ങളോടുള്ള ആസക്തിയാണ് ഏതൊക്കെ പോഷകക്കുറവിന് കാരണമെന്ന് ശ്രദ്ധിക്കാം. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവാണെങ്കിൽ നമുക്ക് ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി കൂടുതലായിരിക്കും. പേശികളുടെയും നാഡീവ്യൂഹങ്ങളുടെയും പ്രവര്‍ത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്. ക്രോമിയത്തിന്റെ അഭാവമാണ് ശരീരത്തിലുള്ളതെങ്കിൽ മധുരം കഴിക്കാൻ വലിയ ആസക്തിയുണ്ടാകും.

Also Read: ‘കാരവാനില്‍ ഒളിക്യാമറ വെച്ചു, ലൊക്കേഷനില്‍ വെച്ച് നടിമാരുടെ ആ ദൃശ്യങ്ങള്‍ അവര്‍ കൂട്ടമായി കണ്ടു’;ഗുരുതര ആരോപണവുമായി നടി രാധിക

കൂടുതൽ ഉപ്പിട്ട് ഭക്ഷണം കഴിക്കുന്നതോ, എത്ര കഴിച്ചാലും ഇനിയും ഉപ്പ് വേണമെന്ന് തോന്നുകയോ ചെയ്യുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അഭാവം കാരണമാണ്. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം നിലനിര്‍ത്താനും നാഡീവ്യൂഹ പ്രവര്‍ത്തനം സജീവമാക്കി നിര്‍ത്താനും സോഡിയും അത്യാവശ്യമാണ്. കാൽഷ്യത്തിന്റെ അളവ് കുറവാണെങ്കിൽ പാലുത്പന്നങ്ങളോടുള്ള ആസക്തി കൂടുതലായിരിക്കും. പാല്‍, തൈര്‌, ചീസ്‌, ആൽമണ്ട്, പച്ചിലകൾ എന്നിവ കഴിച്ചാൽ ഈ അഭാവം നികത്താനാകും.

Also Read: ‘ആഷിക് അബുവിന്റെ ആരോപണങ്ങൾ തെളിവ് സഹിതം സംഘടന പണ്ടേ നിർവീര്യമാക്കിയതാണ്’ ; രാജിയിൽ പ്രതികരിച്ച് ഫെഫ്ക

ബീഫ് പോലുള്ള റെഡ് മീറ്റ് കഴിക്കാൻ കൊതി തോന്നുന്നുണ്ടെങ്കിൽ അത് ശരീരത്തിലെ അയണിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. ലീന്‍ റെഡ്‌ മീറ്റ്‌, ചിക്കന്‍, മീന്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്‌, ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നം നികത്താം. റെഡ് മീറ്റ് മാത്രമല്ല അയണിന്റെ അഭാവം ശരീരത്തിലുണ്ടെങ്കിൽ ഐസ് കഴിക്കാനും അതിയായ ആസക്തി തോന്നാം. സെറോടോണിന്റെ കുറവാണ് ശരീരത്തിലുള്ളതെങ്കിൽ ബ്രഡ്, പാസ്ത എന്നിങ്ങനെ കാർബോഹൈഡ്രേറ്റിന്റെ അളവിലുള്ള കുറവാണ് ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News