ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

Food Poison

ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരനായ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്‌പെരുമ്പാക്കത്തെ മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലില്‍ നിന്നും ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച മനോജിന് മൂന്നു ദിവസമായി വയറിളക്കമായിരുന്നു.ഇതേതുടര്‍ന്ന് യുവാവ് വീട്ടില്‍ വിശ്രമത്തിലായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം മനോജിന് ശ്വാസതടസം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് വിഴുപുരം ജില്ലാ ഗവ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Also read- ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രം; വോട്ടര്‍ പട്ടികയുടെ മറവില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെന്ന ആരോപണം ശക്തം

എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ന്യൂഡില്‍സ് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് രേഖപ്പെടുത്തിയത്.വിഴുപരും ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A 26-year-old man died of food poisoning after eating chicken noodles in chennai.Vizhuparum Town Police have registered a case and started an investigation.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News