കാലാവസ്ഥ മാറിക്കോട്ടെ; ഭക്ഷണശീലങ്ങളിൽ ജാഗ്രത വേണം, മൂന്ന് കാര്യങ്ങൾ ഉറപ്പായും ഒഴിവാക്കണം

food

അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ നമ്മുടെ ഭക്ഷണശീലങ്ങളിലും ജാഗ്രത വേണം. ചൂടുകൂടിയ കാലാവസ്ഥ ബാക്ടീരിയയും വൈറസും പെരുകാൻ അനുകൂലമായ സാഹചര്യമൊരുക്കും. ഫുഡ് സേഫ്റ്റി ആൻഡ് സാറ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനം പ്രകാരം ഭക്ഷണം ശരിയായി സൂക്ഷിക്കാത്തതും, ചൂടുമായി സമ്പർക്കത്തിൽ വരുമ്പോൾ അവയിൽ സൂക്ഷമാണുക്കളുടെ വളർച്ചയ്ക്കും കാരണമാകുന്നു.

അതുകൊണ്ട് ഭക്ഷ്യവിഷബാധ, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഈ സമയത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രുചി നോക്കി മാത്രം ശീതള പാനീയങ്ങൾ, വഴിയോരത്ത് മുറിച്ചുവെക്കുന്ന പഴങ്ങൾ, ഏറെനേരം വെച്ച ഭക്ഷണം എന്നി ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാതെ സുരക്ഷ പരിഗണിക്കണം. ചെറിയ ഒരു അശ്രദ്ധ പോലും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

also read: നല്ല തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം? വ്യാജന്മാരെ കണ്ടെത്താൻ ടിപ്സുകളിതാ…

വേനലിൽ നാം ഒഴിവാക്കേണ്ട മൂന്ന് ഭക്ഷണശീലങ്ങൾ

1)തുറന്നുവച്ച ശീതള പാനീയങ്ങൾ
കടകളിൽ വിൽക്കുന്ന കളർ സർബത്ത്, കുലുക്കി സർബത്ത്, ജ്യൂസ് എന്നിവയിൽ ചേർക്കുന്ന ഐസ് പലപ്പോഴും ശുദ്ധീകരിക്കാത്ത വെള്ളത്തിലാണ് തയ്യാറാക്കിയതായിരിക്കാം. ഇത് കോളറ, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. കൂടാതെ തുറന്നുവച്ച പാനീയങ്ങളിൽ ഈച്ചയും പൊടിയും വീഴാനും സാധ്യത കൂടുതലാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ ബാക്ടീരിയ പലമടങ്ങ് വർധിക്കും.
പകരം തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, വീട്ടിൽ തയ്യാറാക്കിയ സംഭാരം, നാരങ്ങാവെള്ളം എന്നിവ കുടിക്കാനായി ശ്രമിക്കുക.

  1. മുറിച്ചുവച്ച് വിൽക്കുന്ന പഴക്കഷണങ്ങൾ
    തണ്ണിമത്തൻ, പപ്പായ, കൈതച്ചക്ക പോലുള്ള പഴങ്ങൾ മുറിച്ചുവെച്ച് മണിക്കൂറുകളോളം വഴിയരികിൽ വിൽക്കുന്നത് സാധാരണ കാഴ്ചയാണ്. പഴങ്ങളുടെ പുറംതൊലി നീക്കം ചെയ്യുമ്പോൾ സ്വാഭാവിക സംരക്ഷണ പാളി നഷ്ടപ്പെടും. ചൂട്, പൊടി, വാഹനങ്ങളുടെ പുക, ഈച്ച എന്നിവയിലൂടെ രോഗാണുക്കൾ എളുപ്പത്തിൽ പഴങ്ങളിൽ കടക്കും.പകരം പഴം മുഴുവനായി വാങ്ങി, വീട്ടിൽ നന്നായി കഴുകി, ഉടനെ മുറിച്ച് കഴിക്കുക. പുറത്തുവെച്ച് കഴിക്കണമെങ്കിൽ തൊലി കളഞ്ഞ് കഴിക്കാവുന്ന വാഴപ്പഴം, ഓറഞ്ച്, ആപ്പിൾ എന്നിവ മാത്രം തെരഞ്ഞെടുക്കുക.
  2. പാകം ചെയ്ത് ഏറെ നേരം വെച്ച ഭക്ഷണം
    പാകം ചെയ്ത ഭക്ഷണം 2 മണിക്കൂറിൽ കൂടുതൽ പുറത്തുവച്ചാൽ ബാക്ടീരിയ അതിവേഗം പെരുകും. ചോറ്, കറികൾ, ബിരിയാണി, മുട്ട വിഭവങ്ങൾ, തൈര് ചേർത്ത ആഹാരങ്ങൾ എന്നിവ പെട്ടെന്ന് കേടാകും. വീണ്ടും ചൂടാക്കിയാൽ പോലും ചില ബാക്ടീരിയകളുടെ വിഷാംശം നശിക്കില്ല. പകരം ഭക്ഷണം ചൂടോടെ കഴിക്കുക. ബാക്കി വരുന്നത് ഉടൻ ഫ്രിഡ്ജിൽ വെക്കുക. പുറത്തുവെച്ച ഭക്ഷണം 2 മണിക്കൂർ കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് നല്ലത്.

വേനൽകാല നിർദേശങ്ങൾ


*വ്യക്തിശുചിത്വം പാലിക്കുക.
*ഭക്ഷണം സുരക്ഷിതമായി അടച്ചവെയ്ക്കുക.
*ദിവസം 3 മുതൽ 4 ലീറ്റർ വെള്ളം കുടിക്കുക,ഇളനീർ,സംഭരം തുടങ്ങിയവ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
*പഴങ്ങളും പച്ചക്കറികളും ഉപ്പ്, മഞ്ഞൾ തുടങ്ങിയവ ഉപയോഗിച്ച് നന്നായി കഴുക്കുക.
*ഫ്രഷ് ആയി തയാറാക്കിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News