
പാചകത്തിൽ നമ്മൾ എള്ള് അധികം ഉപയോഗിക്കാറില്ലെങ്കിലും എള്ളുണ്ട കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. മഗ്നീഷ്യം, കാത്സ്യം, അയൺ, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ ഉറവിടം കൂടിയാണ് എള്ള്. ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിന് എള്ള് ഏറെ ഉത്തമമാണ്. എന്നാൽ പിന്നെ കടയിൽ നിന്ന് വാങ്ങാതെ എള്ളുണ്ട എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.
ചേരുവകൾ
എള്ള് – ആവശ്യത്തിന്
ശർക്കര – അര കിലോ
വെള്ളം – ആവശ്യത്തിന്
ഏലയ്ക്ക – 2
ALSO READ :പഞ്ഞിക്കെട്ട് പോലുള്ള അപ്പത്തിന് ഇനി യീസ്റ്റ് വേണ്ട; ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ
തയ്യാറാക്കുന്ന വിധം
എള്ള് വൃത്തിയായി കഴുകിയെടുക്കാം. ഇനിഒരു പാനിൽ എണ്ണ ചേർക്കാതെ കഴുകി വെച്ചിരിക്കുന്ന എള്ള് വറുത്തെടുക്കുക. ഇതേ സമയം മറ്റൊരു പാനിൽ അര കിലോ ശർക്കര പൊടിച്ചു ചേർക്കാം.അതിലേയ്ക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതു കൂടി ചേർത്ത് അലിയുന്നതു വരെ ഇളക്കുക.അലിഞ്ഞ ശർക്കര ലായനി തണുത്തതിനു ശേഷം അരിച്ചെടുക്കാം. വറുത്ത എള്ളിലേയ്ക്ക് ഈ പാനീയം ഒഴിച്ചിളക്കാം. ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കി മാറ്റാം. സ്വാദിഷ്ടമായ എള്ളുണ്ട തയ്യാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

