
മഴയും ചൂടുള്ള ചുട്ട ചോളവും മഴക്കാലത്തെ ഇതിലും മനോഹരമാക്കാൻ ഇനി എന്തുവേണം. ഈ മാഴക്കാലത്ത് നാരങ്ങാനീരും എരിവുള്ള മസാലയും പുരട്ടിയ നാടൻ ചുട്ട ചോളം കഴിക്കുന്നത് ഒരു പ്രത്യേക രസമാണ്. രുചിയിൽ മാത്രമല്ല ദഹനത്തെ സഹായിക്കാനും, കണ്ണുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചോളത്തിന് കഴിയുന്നു. വീട്ടിൽ തയ്യാറാക്കാവുന്ന ഈ മഴക്കാല വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
തൊലി കളഞ്ഞ ചോളം -1
നാരങ്ങ – ½ മുറി
ബട്ടർ – ആവശ്യത്തിന്
മുളകുപൊടി – ആവശ്യത്തിന്
ചാട്ട് മസാല – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മല്ലിയില: ചെറുതായി അരിഞ്ഞ
ALSO READ :നാവിൽ കപ്പലോടിക്കും രുചിയിൽ നാടൻ മൈസൂർ പാക്ക്; വീട്ടിൽ തയ്യാറാക്കാം എളുപ്പത്തിൽ
തയ്യാറാക്കുന്ന വിധം
ചോളത്തിന്റെ പുറത്ത് അല്പം ബട്ടർ പുരട്ടിയ ശേഷം. നേരിട്ട് അടുപ്പിലെ തീയിലോ ഗ്യാസ് സ്റ്റൗവിലോ കാണിച്ച് നന്നായി ചുട്ടെടുക്കുക. ചോളം ചെറുതായി കരിഞ്ഞ് പാകമാകുന്നതുവരെ തിരിച്ചും മറിച്ചും വെച്ച് ചുടണം. ഒരു ചെറിയ പാത്രത്തിൽ മുളകുപൊടി, ചാട്ട് മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക . ചുട്ടെടുത്ത ചോളത്തിലേക്ക് പകുതി മുറിച്ച നാരങ്ങയെടുത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന മസാലപ്പൊടിയിൽ മുക്കുക. ശേഷം ഈ നാരങ്ങ ചോളത്തിന്റെ എല്ലാ ഭാഗത്തും നന്നായി അമർത്തിത്തേക്കുക.ഇതിന്റെ മുകളിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില കൂടി വിതറി ചൂടോടെ കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

