
ഓണക്കാലത്ത് ട്രോളുകളില്‍ നിറയുന്ന വിഭവമാണ് സാമ്പാര്‍. രാവിലെയും ഉച്ചക്കും വൈകിട്ടും രാത്രിയുമെല്ലാം സാമ്പാര്‍ ആയിരിക്കുമെന്നും ചായക്ക് വരെ സാമ്പാര്‍ ഉണ്ടാകുമെന്നുമാണ് ട്രോളര്‍മാരുടെ പക്ഷം. സാമ്പാര്‍ വന്‍തോതില്‍ ബാക്കിയാകുന്നതാണ് ഇതിന് കാരണം. മാത്രമല്ല, ഫ്രിഡ്ജിന്റെ സിംഹഭാഗവും സാമ്പാര്‍ തന്നെയായിരിക്കും കൈയടിക്കിയിരിക്കുക.
സാമ്പാര്‍ വേഗം ചീത്തയാകാതിരിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. പല നാടുകളിലും പല രീതിയിലാണ് സാമ്പാര്‍ പാകം ചെയ്യുന്നതെങ്കിലും ഈ വിദ്യ പൊതുവായി ഉപയോഗിക്കാവുന്നതാണ്. സാമ്പാര്‍ ഉണ്ടാക്കാന്‍ ചെറുപയര്‍ പരിപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും ഏറ്റവും നല്ലത് തുവരപ്പരിപ്പാണ്. ഏത് പരിപ്പാണെങ്കിലും ഇതിന്റെ കൂടെ ഒരു നുള്ള് ഉലുവ ഇട്ടാല്‍ സാമ്പാര്‍ പെട്ടെന്ന് കേടാകില്ല.
Read Also: ഉടയാത്ത, കട്ടി കുറഞ്ഞ അട ഇനി വീട്ടിൽ തയാറാക്കാം; പായസത്തിനായി ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ
ചെറുപയര്‍ പരിപ്പാണെങ്കില്‍ വറുത്ത് പച്ചപ്പ് മാറിയതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്. കുക്കറില്‍ വേവിക്കുന്നതാണ് നല്ലത്. ഒരു സ്പൂണ്‍ നല്ലെണ്ണയോ നെയ്യോ ചേര്‍ത്താല്‍ പരിപ്പ് നന്നായി വേവും. മാത്രമല്ല, നല്ല മണവും ലഭിക്കും.
Key words: sambar, onam

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

