രാവിലെ അപ്പത്തിനൊപ്പം ബീഫ് കറി ആയാലോ? രുചിയേറും ഈ നാടൻ കറി ചോറിനും ബെസ്റ്റാ…

beef curry recipe

ക്രിസ്തുമസ് ആയിട്ട് നാളെ എന്ത് കറി ഉണ്ടാക്കുമെന്ന് ആലോചിച്ച് ടെൻഷൻ വേണ്ട, നല്ല അസ്സൽ ബീഫ് കറി തന്നെയങ്ങ് ഉണ്ടാക്കാം. ബ്രേക്ക് ഫാസ്റ്റിന് അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം മാത്രമല്ല ചോറിനൊപ്പവും ഇത് നല്ല ബെസ്റ്റ് കോംബിനേഷനാണ്. ബീഫ് കറയിയോടുള്ള മലയാളികളുടെ പ്രേമം എടുത്തുപറയേണ്ടല്ലോ! എളുപ്പത്തില്‍ നല്ല നാടന്‍ രുചിയില്‍ ഈ ബീഫ് കറി വീട്ടിലുണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

ബീഫ് – 1 കിലോ (ചെറുതായി അരിഞ്ഞത്)
സവാള – 4 എണ്ണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി -3 എണ്ണം
പച്ചമുളക് – 6 എണ്ണം
തക്കാളി – 2 എണ്ണം
ഇഞ്ചി – 1
കറിവേപ്പില – 4 തണ്ട്
പട്ട, ഗ്രാമ്പൂ, ഏലക്ക, കറുകയില – ആവശ്യത്തിന്
മുളകുപൊടി -2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി – 2.5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല – 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – പാകത്തിന്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം, ഇതിൽ നിന്ന് വെള്ളം നന്നായി കളഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഒരു കടായിയിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, മീറ്റ് മസാലയുമിട്ട് ചൂടാക്കി മാറ്റി വയ്ക്കാം. ശേഷം കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക, കറുകയില എന്നിവ ചേർത്ത് ഇളക്കാം. ഒന്ന് വഴന്നുവരുമ്പോൾ ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായിവഴറ്റുക.

ALSO READ: ഈ ക്രിസ്തുമസിന് ഒരു കുക്കിയായാലോ? നല്ല ഇറ്റാലിയൻ കുക്കി!

മൂത്ത് വരുമ്പോള്‍ ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ക്കണം. ഇത് നന്നായി വഴറ്റിയെടുത്ത് നേരെത്തെ ചൂടാക്കിവെച്ച മസാലപൊടികള്‍ എല്ലാം ഇട്ടു ഒന്നുകൂടി വഴറ്റുക. പിന്നാലെ ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കാം. നന്നായി വെന്തുവരുമ്പോള്‍ മുകളിലായി കുറച്ച് എണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കിയാൽ നല്ല നാടൻ രുചിയിൽ ബീഫ് കറി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News