ചെമ്മീൻ ഇഷ്ടമാണോ? എങ്കിൽ ഈ വട ഒന്ന് പരീക്ഷിക്കൂ..!

prawns vada easy recipe

പല തരത്തിലുള്ള വടകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ നോൺ വെജ് ഇഷ്ടപ്പെടുന്നവർക്ക് കഴിക്കാൻ ഒരു കിടിലൻ വട പരീക്ഷിച്ചാലോ? നല്ല കിടിലൻ ചെമ്മീൻ വട. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

ആവശ്യ സാധനങ്ങൾ:

ചെമ്മീൻ- 500 ​ഗ്രാം
ചെറിയുള്ളി- 1/4 കപ്പ്
ഇഞ്ചി- 1 കഷണം
വെളുത്തുള്ളി -5 – 6 അല്ലി
പച്ചമുളക്- 2 എണ്ണം
കറിവേപ്പില- 2 തണ്ട്
മുളക് പൊടി- 1.5 ടീസ്പൂൺ
മഞ്ഞൾ പൊടി- 1 ടീസ്പൂൺ
കുരുമുളക് പൊടി- 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -1/4 കപ്പ്

Also read: കൊഞ്ച് തീയലുണ്ടെങ്കില്‍ ഒരുപറ ചോറ് തിന്നുതീര്‍ക്കാം !

ഉണ്ടാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ ചെമ്മീനിലേക്ക് എടുത്ത് വെച്ചിരിക്കുന്ന ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ച് അര മണിക്കൂർ മാറ്റി വെയ്ക്കുക. ശേഷം ഇവയെല്ലാം ഒരു മിക്‌സി ജാറിൽ ചെറുതായി കറക്കി എടുക്കുക. വെള്ളം ആവശ്യമെങ്കിൽ ഒന്നോ രണ്ടോ സ്പൂണിൽ ചേർത്ത് കൊടുക്കുക. ശേഷം പരിപ്പ് വടയുടെ ആകൃതിയിൽ ചൂടായ എണ്ണയിലോട്ട് ഇട്ട് പൊരിച്ചെടുക്കുക. രുചികരമായ ചെമ്മീൻ വട റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News