
മലയാളികൾക്ക് ചിക്കൻ വെച്ചുള്ള വിഭവങ്ങൾ ഒരുപാട് ഇഷ്ടമാണ്. ചിക്കനിൽ പരീക്ഷണങ്ങൾ നടത്താൻ ആണ് പലർക്കും ഇഷ്ടം. അതെല്ലാം തന്നെ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറിയിട്ടുമുണ്ട്. അത്തരത്തിൽ പല സ്ഥലങ്ങളിൽ തിളങ്ങുന്ന ഒന്നാണ് ചിക്കൻ പെരട്ട്. തനി നാടൻ രീതിയിലാണ് ചിക്കൻ പെരട്ടു തയാറാക്കുന്നത്. ആ കിടിലൻ റെസിപ്പി പറഞ്ഞു തരാം..
അവശ്യ ചേരുവകൾ
ചിക്കൻ – 1 കിലോ
വറ്റൽ മുളക് – 5 എണ്ണം
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ചുവന്നുള്ളി – 10 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ALSO READ: കുക്കുമ്പർ ദോശ ഉണ്ടാക്കാം ഇരുപത് മിനിറ്റിൽ; ടേസ്റ്റി ആൻഡ് ഹെൽത്തി റെസിപി ഇതാ
തയാറാക്കുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു അതിലേക്കു വറ്റൽ മുളകു നന്നായി ചതച്ചതും മല്ലിപൊടിയും മഞ്ഞൾ പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിച്ചു കുറച്ചു നേരം വയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കുറച്ചു ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ചതും കറി വേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി ഇളക്കുക. കുറച്ചു നേരം മൂടി വയ്ക്കുക. പിന്നെ തീ കുറച്ചു വച്ച് ഇളക്കി കൊടുത്തു നന്നായി പെരട്ടി എടുക്കുക. നടൻ കോഴി ആണ് നല്ലതു. വാങ്ങുന്നതിനു മുൻപ് അവസാനം കുറച്ചു വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും കറിവേപ്പിലയും ഇട്ടു മൂത്തു കഴിയുമ്പോൾ തീ ഓഫ് ചെയ്തിട്ട് എല്ലാ മസാലയും കൂടി നിങ്ങളുടെ രുചിക്ക് അനുസരിച്ചു ചേർത്ത് ഒന്ന് മൂപ്പിച്ചു ചിക്കനിൽ ചേർത്ത് ഇളക്കി പെരട്ടി എടുക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

