ഇത്തിരി എരിവാണോ ഇഷ്ടം ? എന്നാൽ ചിക്കൻ സ്പൈസി ഉപ്പുമാവ് വിട്ടുകളയല്ലേ

CHICKEN SPICY UPPUMAV

ഉപ്പുമാവ് അങ്ങനെ എല്ലാവരും നിറഞ്ഞ മനസോടെ കഴിക്കാറില്ല. പലർക്കും അതിനോട് ഒരു താത്പര്യമില്ലായ്മ ഉണ്ടാവാറുണ്ട്. അതുകൊണ്ട് ഇന്ന് അൽപ്പം വ്യത്യസ്തമായി ഒരു ചിക്കൻ സ്പൈസി ഉപ്പുമാവ് ആയാലോ ?

അവശ്യ ചേരുവകൾ

ചിക്കൻ (ചെറിയ കഷ്ണങ്ങൾ) – 200 ഗ്രാം
മുളക് പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞൾ പൊടി – ¼ ടീസ്പൂണ്‍
ഗരംമസാല – ¼ ടീസ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
റവ – 1 കപ്പ്
നെയ്യ് – 1 ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍
വറ്റൽമുളക് – 2 (ഒടിച്ചത്)
പച്ചമുളക് – 2 (അരിഞ്ഞത്)
സവാള – 1 (നന്നായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്
വെള്ളം – 2½ കപ്പ്

ALSO READ: ഒറ്റത്തവണ കഴിച്ചാൽ വീണ്ടും ചോദിക്കും: ഈ മീൻപൊരിച്ചത് ചുമ്മാ വെറൈറ്റി, രുചിക്കൂട്ട് ഇതാ…

തയ്യാറാക്കുന്ന വിധം

റവ ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കുക. ചിക്കൻ മസാല ചേർത്ത് അല്പം എണ്ണയിൽ ചിക്കൻ നന്നായി വേവിച്ച് വരണ്ട മസാലയായി വറുത്ത് മാറ്റിവയ്ക്കുക. പാനിൽ എണ്ണയും നെയ്യം ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉഴുന്ന് പരിപ്പ്, വറ്റൽമുളക് ചേർക്കുക. സവാള, പച്ചമുളക്, കറിവേപ്പില ചേർത്ത് ബ്രൗൺ ആകും വരെ വഴറ്റുക. വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. റവ ചേർത്ത് ഇളക്കി മൂടി വേവിക്കുക. അവസാനം വറുത്ത ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News