അരിയും ഉഴുന്നും വേണ്ടേ വേണ്ട ! ബ്രേക്ക്ഫാസ്റ്റിനൊരുക്കാം തേങ്ങാപ്പാല്‍ ദോശ

ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ദോശയുണ്ടാക്കിയാലോ ? അരിയും ഉഴുന്നും ഒന്നുമില്ലാതെ, മൈദയും തേങ്ങാപ്പാലുമുപയോഗിച്ച് തേങ്ങാപ്പാല്‍ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

മൈദ- രണ്ട് കപ്പ്

കോഴിമുട്ട – രണ്ടെണ്ണം

പഞ്ചസാര- കാല്‍ കപ്പ്

തേങ്ങാപാല്‍- 1 മുറി തേങ്ങയുടേത് (1 ഗ്ലാസ്)

ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

മൈദപൊടിയില്‍ കോഴിമുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ പാകത്തിന് കലക്കുക.

ഇത് ചൂടായ കല്ലില്‍ പരത്തി ദോശ ചുട്ടെടുക്കുക.

ഒരു തവണ തിരിച്ചിട്ട ശേഷം പ്ലേറ്റിലേക്ക് മാറ്റിവെക്കാം.

ഇങ്ങനെ ചുട്ടെടുക്കുന്ന ഓരോ ദോശയിലും തേങ്ങാ പാല്‍ അല്‍പാല്‍പമായി ഒഴിക്കുക.

എന്നിട്ട് അതിനു മുകളില്‍ പഞ്ചസാരയും വിതറിയതിന് ശേഷം മടക്കിവെച്ച് കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News