ഡിന്നറിന് ഒരു വെറൈറ്റി ഉപ്പുമാവ് ട്രൈ ചെയ്താലോ ?

ഉപ്പുമാവ് ഇഷ്ടമില്ലാത്ത മലയാളികളുണ്ടോ ? ഒട്ടും കട്ടകെട്ടാതെ തരി തരി ആയിട്ടുള്ള റവയുടെ സോഫ്റ്റ് ഉപ്പുമാവ് എത്ര കഴിച്ചാലും മതിവരില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇത് വളരെ ഇഷ്ടമാണ്.  എന്നാല്‍ ഇന്ന് ഡിന്നറിന് ഒരു കിടിലന്‍ വെറൈറ്റി ഉപ്പുമാവ് തയ്യാറാക്കിയാലോ ?

ചേരുവകള്‍

റവ – 1 കപ്പ്

ബീറ്റ്റൂട്ട് – 1 എണ്ണം, ഗ്രേറ്റ് ചെയ്തത്

സവാള – 1 ചെറുതായി അരിഞ്ഞത്

തക്കാളി – ഒന്നിന്റെ പകുതി

പച്ചമുളക് – 2 എണ്ണം

Also Read : പരിപ്പുവടയൊക്കെ എന്ത് ? നല്ല കിടിലന്‍ രുചിയില്‍ ഒരു സ്‌പൈസി വടയുണ്ടാക്കാം ഞൊടിയിടയില്‍

വറ്റല്‍മുളക് – 1

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു കടായി അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, അതിലേക്ക് വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക.

ശേഷം സവാള, തക്കാളി, പച്ചമുളക്, ബീറ്റ്റൂട്ട് എന്നിവ ഇട്ട് കുറച്ച് നേരം അടച്ചു വച്ച് വേവിക്കുക.

ഇനി റവ അതിലേക്ക് ഇട്ട് കുറച്ചു നേരം വറുക്കണം.

വറുത്തു വന്നാല്‍ അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് കൊടുക്കുക.

പാകത്തിന് ഉപ്പ് ഇട്ട ശേഷം നന്നായി മിക്സ് ചെയ്ത് അടച്ചു വച്ച് വേവിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News