കയ്പ്പാണെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടായെന്ന് പറയില്ല, ചോദിച്ച് വാങ്ങും; ക്രിസ്പി പാവയ്ക്ക ഫ്രൈ ഇങ്ങനെയൊന്ന് തയ്യാറാക്കൂ…

പാവയ്ക്ക എന്ന് ആലോചിക്കുമ്പോള്‍ തന്നെ കയ്പ്പാണ് മനസ്സില്‍ വരുക. ചിലപ്പോള്‍ കുട്ടികള്‍ക്കും കയ്പ്പ് ഇഷ്ടമായി എന്ന് വരില്ല. എന്നാല്‍ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന രീതിയില്‍ പാവയ്ക്ക ക്രിസ്പി ഫ്രൈ ഉണ്ടാക്കാനാകും. സമയമെടുത്ത് ക്രിസ്പിയായി പാവയ്ക്ക ഉണ്ടാക്കിയാൽ കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും. അത്തരത്തില്‍ ക്രിസ്പി പാവയ്ക്ക ഫ്രൈ ഉണ്ടാക്കിയാലോ…

ആവശ്യമായ സാധനങ്ങൾ:

  • പാവയ്ക്ക – 2 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)
  • മുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • കടലമാവ് – 3 ടേബിൾസ്പൂൺ
  • കോൺഫ്ലവർ – 2 ടേബിൾസ്പൂൺ
  • അരിപ്പൊടി – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം:

  1. പാവയ്ക്ക വട്ടത്തിൽ നേരിയതായി കനം കുറച്ച് അരിയുക. കുരു മാറ്റാൻ ശ്രദ്ധിക്കുക.
  2. അരിഞ്ഞ പാവയ്ക്കയിൽ ഉപ്പ് പുരട്ടി 15 മിനിറ്റ് വെക്കുക. തുടർന്ന് പാവയ്ക്കയിൽ നിന്നു വരുന്ന വെള്ളം നന്നായി പിഴിഞ്ഞു കളയുക.
  3. ഒരു പാത്രത്തിൽ കടലമാവ്, കോൺഫ്ലവർ, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
  4. ഈ മിശ്രിതത്തിലേക്ക് പാവയ്ക്ക കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം ചേർക്കേണ്ടതില്ല. പാവയ്ക്കയിലെ വെള്ളം മാവ് കഷ്ണങ്ങളിൽ പിടിച്ചോളും.
  5. ചൂടായ വെളിച്ചെണ്ണയിൽ നന്നായി ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക.

    ക്രിസ്പിയായിട്ടുള്ള പാവയ്ക്ക ഫ്രൈ തയ്യാറായി. കുട്ടികളും മുതിർന്നവര്‍ക്ക് ഒരുപോലെ ക‍ഴിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News