
വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കാൻ ആണ് ആളുകൾ എപ്പോഴും ശ്രമിക്കാറുള്ളത്. എന്നൽ ഇന്ന് മുട്ട വെച്ച് ആവാം പരീക്ഷണം. കറിവേപ്പില പൊടി മുട്ട. ഈ വിഭവം തയ്യാറാക്കുന്നതിനായി ആദ്യം ഒരു പ്രത്യേക മസാലപ്പൊടി തയ്യാറാക്കേണ്ടതുണ്ട്. ഇത് മുട്ടയ്ക്ക് മാത്രമല്ല, മറ്റ് പല വിഭവങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായവ ചേരുവകൾ:
മുട്ട – 6 എണ്ണം
കുരുമുളക് -2 ടേബിൾ സ്പൂൺ
പെരുംജീരകം -1.5 ടേബിൾ സ്പൂൺ
സാധാരണ ജീരകം -1 ടീസ്പൂൺ
മുഴുവൻ മല്ലി -2 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 6 അല്ലി
കപ്പലണ്ടി – 1/4 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
കല്ലുപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി -1 ടീസ്പൂൺ
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചട്ടിയിൽ കുരുമുളക്, പെരുംജീരകം, സാധാരണ ജീരകം, മുഴുവൻ മല്ലി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് വെളുത്തുള്ളി, കപ്പലണ്ടി, ധാരാളം കറിവേപ്പില എന്നിവ ചേർത്ത് വീണ്ടും മൂപ്പിക്കണം. കറിവേപ്പിലയുടെ പച്ചനിറം നഷ്ടപ്പെടാതിരിക്കാൻ തീ നന്നായി കുറച്ചു വെച്ച് വേണം മൊരിച്ചെടുക്കാൻ.
ALSO READ: ഒരു പറ ചോറുണ്ണാൻ ഈ ചെമ്മീൻ അച്ചാർ മതി
വറുത്ത ചേരുവകൾ തണുത്ത ശേഷം അതിലേക്ക് കല്ലുപ്പും മഞ്ഞൾ പൊടിയും ചേർക്കുക. മസാല പൊടിക്കുമ്പോൾ കുറച്ച് കറിവേപ്പില മാറ്റി വെക്കുക. ബാക്കിയുള്ളവ നന്നായി പൊടിച്ച ശേഷം, മാറ്റി വെച്ച ഇലകൾ അവസാനം ചേർത്ത് ഒന്ന് ക്രഷ് (crush) ചെയ്തെടുക്കുക; ഇങ്ങനെ ചെയ്യുമ്പോൾ മസാലയിൽ ഇലകൾ കാണാൻ സാധിക്കും.
ഒരു പാനിൽ കടല എണ്ണ (അല്ലെങ്കിൽ വെളിച്ചെണ്ണ) ചൂടാക്കുക. പുഴുങ്ങിയ മുട്ടകൾ രണ്ടായി മുറിച്ച് പാനിലിട്ട് രണ്ട് വശവും നന്നായി മൊരിച്ചെടുക്കണം. തീ നന്നായി കുറച്ച ശേഷം തയ്യാറാക്കിയ മസാലപ്പൊടിയിൽ നിന്ന് നാലഞ്ച് ടേബിൾ സ്പൂൺ മുട്ടയ്ക്ക് മുകളിൽ വിതറുക. മുട്ടയുടെ രണ്ട് വശങ്ങളിലും മസാല നന്നായി പിടിക്കുന്ന രീതിയിൽ കോട്ട് ചെയ്തെടുക്കുക. ചൂടോടെ വിളമ്പുന്നതിന് മുൻപായി അല്പം കറിവേപ്പില ചെറുതായി അരിഞ്ഞതും ഒരു തുള്ളി ഉപ്പും ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

