അരിയും ഉഴുന്നും ഒന്നും വേണ്ട; ചോറും അരിപ്പൊടിയുമുണ്ടെങ്കില്‍ കിടിലന്‍ ബ്രേക്ക്ഫാസ്റ്റ്

അരിയും ഉഴുന്നും ഒന്നും വേണ്ടാതെ ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ വട്ടയപ്പം ഉണ്ടാക്കുന്നത് എങ്ഹനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍ :

വറുത്ത അരിപ്പൊടി – 1 കപ്പ്

തേങ്ങ ചിരകിയത് – 3/4കപ്പ്

ചോറ് – 1/4 കപ്പ്

പഞ്ചസാര – 6 ടേബിള്‍സ്പൂണ്‍

യീസ്റ്റ് – 1/2 ടീസ്പൂണ്‍

ഉപ്പ് – 1/4 ടീസ്പൂണ്‍

ഏലക്കാപ്പൊടി – 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

അരിപ്പൊടി, തേങ്ങ ചിരകിയത്, ചോറ് ,പഞ്ചസാര, യീസ്റ്റ്, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക.

അരച്ചെടുത്ത മാവ് അഞ്ചുമണിക്കൂര്‍ പൊങ്ങിവരാനായി മാറ്റിവയ്ക്കാം.

വട്ടയപ്പം തയാറാക്കാനായി ഒരു ഡിഷില്‍ അല്പം എണ്ണതേച്ചു കൊടുക്കാം.

അതിലേക്ക് പൊങ്ങിവന്ന മാവ് കാല്‍ഭാഗം ഒഴിച്ചു ഒരു സ്റ്റീമറില്‍ വച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം.

വട്ടയപ്പം തയാറാക്കുന്നതിന് 10 മിനിറ്റ് മുന്‍പ് സ്റ്റീമര്‍ നന്നായി ചൂടാക്കി വയ്ക്കണം.

Also Read : അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News