രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? ഗോതമ്പുമാവ് കൊണ്ട് ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റം ആയാലോ ?

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? എന്നാല്‍ ഗോതമ്പുമാവ് കൊണ്ട് ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റം നമുക്ക് ട്രൈ ചെയ്താലോ ? വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ ഐറ്റം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഗോതമ്പ് മാവ് – നാല് കപ്പ്

ഓയില്‍ – 1/4 കപ്പ്

ഉപ്പ് – 1/2 ടീസ്പൂണ്‍

ആക്റ്റീവ് ഡ്രൈ യീസ്റ്റ് -ഒന്നര ടീസ്പൂണ്‍

പഞ്ചസാര – 1 ടീസ്പൂണ്‍

ചെറുചൂടുവെള്ളം – 3/4 കപ്പ്

ചെറുചൂട് പാല്‍ – 3/4 കപ്പ്

ബട്ടര്‍ – 3-4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ യീസ്റ്റ്, പഞ്ചസാര, 1/4 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് 10 മിനിറ്റ് മാറ്റി വയ്ക്കണം.

അത് റെഡി ആകുന്ന സമയമാവുമ്പോഴേക്കും വേറെ ബൗളില്‍ ഗോതമ്പ് പൊടിയും ഉപ്പും മിക്‌സ് ചെയ്യണം.

യീസ്റ്റും പാലും എണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കണം.

നല്ല സോഫ്റ്റ് മാവ് കിട്ടുന്നത് വരെ 4-5 മിനിറ്റ് നന്നായി കുഴച്ചു എടുക്കണം.

ശേഷം രണ്ട് മണിക്കൂര്‍ അടച്ചു മാറ്റി വയ്ക്കണം.

രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മാവ് ചെറുതായി കുഴച്ച ശേഷം ഇത് ഉരുട്ടി എടുക്കാം.

ഓരോ ബോളും കനം കുറച്ചു പരത്തി എടുക്കണം.

ഒരു പാന്‍ ചൂടാക്കാന്‍ വെക്കണം. ചൂടായ പാനിലേക്ക് പരത്തി വെച്ച മാവ് ഇട്ടു കൊടുക്കണം.

മുകളില്‍ പൊങ്ങി വരുന്ന സമയത്ത് ഫ്രൈയിങ് പാന്‍ കമിഴ്ത്തി തീയില്‍ കാണിച്ചു മറുവശം ചുട്ടെടുക്കുക.

ശേഷം ബട്ടര്‍ തേച്ച ശേഷം ചൂടോടെ വിളമ്പാം.

Also Read : മീന്‍ വറുക്കുമ്പോള്‍ കുരുമുളക് ചേര്‍ക്കരുതേ… രുചികൂടാന്‍ ഇതാ ഒരു പൊടിക്കൈ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News