രുചിയേറെ; എളുപ്പത്തില്‍ തയ്യാറാക്കാം ഓട്‌സ് കുക്കീസ്

oats cookies

ഓട്‌സ് എല്ലാവര്‍ക്കും അത്ര പ്രിയപ്പെട്ട ഭക്ഷണം അല്ലെങ്കിലും ഓട്‌സ് കൊണ്ട് ഒരു അടിപൊടി നാലുമണി പലഹാരം ഉണ്ടാക്കാമെന്ന് അറിയാമോ?. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകുന്ന ഓട്‌സ് കുക്കീസ് എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ വസ്തുക്കള്‍

ഓട്‌സ്, പഞ്ചസാര, വാനില എസന്‍സ് പാല്‍ , ബേക്കിങ് പൗഡര്‍ ,വെളിച്ചെണ്ണ, ഉപ്പ്

Also read – ഇഡ്ഡലി മാവ് കൊണ്ട് പക്കാവട ഉണ്ടാക്കിയാലോ ?

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ രണ്ട് കപ്പ് ഓട്‌സ് പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇതിലേക്ക് ഒരു കപ്പ് പൊടിക്കാത്ത ഓട്‌സും പഞ്ചസാരയും ബേക്കിങ് പൗഡറും മൂന്ന് ടീസ് പൂണ്‍ പാലും നുള്ള് ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.

അല്‍പസമയം ഈ മിക്‌സ് മാറ്റിവെച്ചതിന് ശേഷം ഇത് ചെറിയ ഉരുളകളായി ഉരുട്ടി എടുത്ത് പ്രസ് ചെയ്ത് കൊടുക്കാം. ശേഷം ഇത് മൈക്രോവേവില്‍ ഒരു 170 ഡിഗ്രി സെല്‍ഷ്യസില്‍ വെച്ച് 20 മിനിറ്റോളം ബേക്ക് ചെയ്‌തെടുക്കുക. അടിപൊളി രുചിയില്‍ തയ്യാറാക്കാവുന്ന ക്രഞ്ചി ഓട്‌സ് കുക്കീസ് തയ്യാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News