വെറും രണ്ട് മിനുട്ട് മതി ! വയറുനിറയെ ചോറുണ്ണാന്‍ ഈ മുരിങ്ങയില കറി മാത്രം മതി

muringayila curry

വെറും രണ്ട് മിനുട്ട് മതി, വയറുനിറയെ ചോറുണ്ണാന്‍ ഈ മുരിങ്ങയില കറി മാത്രം മതി. നല്ല കിടിലന്‍ രുചിയിയില്‍ മുരിങ്ങയില കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

1.മുരിങ്ങയില രണ്ടു കപ്പ്

2.വെളിച്ചെണ്ണ രണ്ടു വലി സ്പൂണ്‍

3.ചുവന്നുള്ളി അരിഞ്ഞത് കാല്‍ കപ്പ്

പച്ചമുളക് രണ്ട്, പിളര്‍ന്നത്

4.ഉപ്പ് പാകത്തിന്

5.തേങ്ങ ചിരകിയത് ഒരു കപ്പ്

ചുവന്നുള്ളി നാല്

മഞ്ഞള്‍പ്പൊടി അര ചെറിയ സ്പൂണ്‍

വെള്ളം അരക്കപ്പ്

6.വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍

7.കടുക് അര ചെറിയ സ്പൂണ്‍

വറ്റല്‍മുളക് രണ്ട്, മുറിച്ചത്

Also Read : കൊഞ്ച് തീയലുണ്ടെങ്കില്‍ ഒരുപറ ചോറ് തിന്നുതീര്‍ക്കാം !

പാകം ചെയ്യുന്ന വിധം

മുരിങ്ങയില വൃത്തിയാക്കി വയ്ക്കുക

ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക

മുരിങ്ങയില ചേര്‍ത്ത് രണ്ടു മിനിറ്റു വഴറ്റി ഉപ്പും ചേര്‍ത്തിളക്കുക.

അഞ്ചാമത്തെ ചേരുവ അരച്ചതു കറിയില്‍ ചേര്‍ക്കുക

അരക്കപ്പു വെള്ളം കൂടി ചേര്‍ത്തിളക്കി യോജിപ്പിക്കണം.

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist