നല്ല മധുരം നിറഞ്ഞ പൈനാപ്പിള്‍ പച്ചടി; ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട

pineapple pachadi

ഇന്ന് ഉച്ചയ്ക്ക് ഊണിന് നമുക്ക് ഒരു മധുരക്കറി ആയാലോ ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന പൈനാപ്പിള്‍ പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

പൈനാപ്പിള്‍

തേങ്ങ -അരമുറി

പച്ചമുളക് – ആറെണ്ണം

തൈര് – അരകപ്പ്

ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – ഒരു ടീസ്പൂണ്‍

ജീരകം – കാല്‍ ടീസ്പൂണ്‍

മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍

മുളകുപൊടി – കാല്‍ ടീസ്പൂണ്‍

വെളിച്ചെണ്ണ -കടുക് വറുക്കാന്‍ ആവശ്യത്തിന്

കടുക് – കാല്‍ ടീ സ്പൂണ്‍

ചുവന്ന മുളക് – രണ്ട് എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

Also Read : സിംപിളായി കുട്ടികളെ കൈയിലെടുക്കാം ! ഇന്നൊരു റിച്ച് ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ആയാലോ ?

തയ്യാറാക്കേണ്ട വിധം

പൈനാപ്പിള്‍ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം.

നുറുക്കിയ പൈനാപ്പിള്‍ ഉപ്പുംചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം.

ഇതിലേക്ക് കുറച്ച് പഞ്ചസാര, മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കണം.

വെന്തുകുറുകി വരുമ്പോള്‍ നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ, ജീരകം,കടുക്,പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കണം.

കറി കുറുകിവരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് തീ അണയ്ക്കാം.

വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തുള്ള കടുകുവറുത്ത് ഒഴിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News