ഗോതമ്പുപൊടി മാത്രം മതി; കിടിലന്‍ ഉണ്ണിയപ്പമുണ്ടാക്കാം നിമിഷങ്ങള്‍ക്കുള്ളില്‍

ഗോതമ്പുപൊടി മാത്രമുണ്ടെങ്കില്‍ കിടിലന്‍ ഉണ്ണിയപ്പമുണ്ടാക്കാം നിമിഷങ്ങള്‍ക്കുള്ളില്‍. വളരം രുചികരമായി ഉണ്ണിയപ്പമുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഗോതമ്പ് പൊടി ഒന്നര കപ്പ്

അരിപൊടി 1/2 കപ്പ്

ഉപ്പ് 1 പിഞ്ച്

ചെറിയ പഴം 1 എണ്ണം

ശര്‍ക്കരപാവ് 1/2 കപ്പ് ( ആവശ്യത്തിന് )

തേങ്ങ 1/4 കപ്പ്

തേങ്ങാക്കൊത്ത് 1/4 കപ്പ്
ജീരകം 1/2 ടീസ്പൂണ്‍

എള്ള് 1 ടീസ്പൂണ്‍

ചുക്കും ജീരകവും ചേര്‍ത്ത് പൊടിച്ചത് 1/2 ടീസ്പൂണ്‍

നെയ്യ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പുപൊടിയും അരിപ്പൊടിയും ഉപ്പും ശര്‍ക്കരയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക.

മാവിനെ പാത്രത്തിലേക്ക് മാറ്റിയ ശേഷം മിക്‌സിയില്‍ കുറച്ചു മാവും തേങ്ങയും പഴവും ചേര്‍ത്ത് അരച്ചെടുക്കുക

ആ മിക്‌സിനെയും മാവിലേക്ക് ചേര്‍ക്കുക.

ഒരു പാനില്‍ നെയ്യൊഴിച്ചു തേങ്ങാക്കൊത്ത് വറുത്തെടുക്കുക. അതിനെയും മാവിലേക്ക് ചേര്‍ക്കുക.

ചുക്കും ജീരകവും പൊടിച്ചതും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക.

10 മിനിറ്റ് അടച്ച് വച്ച് റസ്റ്റ് ചെയ്യാന്‍ വയ്ക്കുക.

10 മിനിറ്റിനു ശേഷം ഉണ്ണിയപ്പകാരയില്‍ എണ്ണയോ നെയ്യോ ഒഴിച്ചു ചൂടാകുമ്പോള്‍ അപ്പം ഉണ്ടാക്കി എടുക്കാം.

Also Read : ബ്രഡ് ഉപയോഗിച്ച് ഈസിയായി ഒരു പലഹാരം തയാറാക്കിയാലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News