തണ്ണിമത്തന്റെ തോട് കളയരുത്, ഉച്ചയ്ക്ക് കിടിലന്‍ കറി റെഡി; ചോറുണ്ണാന്‍ മറ്റൊരു കറിയും വേണ്ട !

തണ്ണിമത്തന്റെ തോട് കളയരുത്, ഉച്ചയ്ക്ക് കിടിലന്‍ കറി റെഡി. നല്ല കിടിലന്‍ രുചിയില്‍ തണ്ണിമത്തന്‍റെ തോട് ഉപയോഗിച്ച് ഒരു കിടിലന്‍ കറി റെഡിയാക്കിയാലോ ?

ചേരുവകള്‍:

തണ്ണിമത്തന്‍ തൊണ്ട് (പുറംതോല്‍ കളഞ്ഞത്) – 1 കപ്പ്

ചുവന്ന പരിപ്പ് – 1/2 കപ്പ്

നാളികേരം – അരമുറി

നല്ലജീരകം – 1 ടീസ്പൂണ്‍

ചുവന്നുള്ളി – 2 എണ്ണം

വെളുത്തുള്ളി – 1 അല്ലി

പച്ചമുളക് – 4 എണ്ണം

മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍

വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

വറ്റല്‍മുളക് – 3 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി അതിന്റെ പുറംതോല്‍ കളഞ്ഞു വെളുത്ത ഭാഗം എടുക്കുക

അതിലേക്ക് പരിപ്പും മഞ്ഞള്‍പൊടിയും ഉപ്പും പച്ചമുളകും ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക.

ശേഷം നാളികേരവും നല്ലജീരകവും വെളുത്തുള്ളിയും ചെറിയുള്ളിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക.

ഈ അരപ്പ് വേവിച്ച് വെച്ച കഷ്ണത്തിലേക്ക് ഒഴിച്ചു കൊടുക്കുക.

ഒന്നു തിളച്ചു വരുമ്പോള്‍ തീ അണച്ച ശേഷം കടുക് താളിച്ചൊഴിക്കുക.

Also Read : രുചി ഒട്ടും കുറയാതെ മട്ടൺ ഹലിം വീട്ടിൽ തയാറാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here