രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ!

ഇന്ന് രാത്രി സ്പെഷ്യലായി നല്ല കിടിലന്‍ ഗോതമ്പ് നുറുക്ക് കഞ്ഞി ആയാലോ ? ‍വളരെ സിംപിളായി കുറഞ്ഞ സമയത്തിനുള്ളില്‍  ഗോതമ്പ് നുറുക്ക് കഞ്ഞി  വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) – 1 കപ്പ്

വെള്ളം – 5 കപ്പ്

തേങ്ങാപ്പാൽ ( ഇടത്തരം ) – 1 കപ്പ്

ഉപ്പ് ( ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് നുറുക്ക് ഗോതമ്പ്  കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിലേക്ക് മാറ്റി അഞ്ച് കപ്പ് വെള്ളം ഒഴിക്കുക.

ആവശ്യത്തിന് ഉപ്പ് ഇട്ട ശേഷം പ്രഷർ കുക്കർ അടച്ച് വച്ച് മീഡിയം തീയിൽ 20 മിനിറ്റ് നേരം വേവിച്ചെടുക്കുക.

Also Read : രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചൂടുവെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

വെന്ത ശേഷം തയാറായ കഞ്ഞിയിലേക്ക് അധികം കുറുകാത്ത തേങ്ങാപ്പാൽ ചേർത്ത് അഞ്ചു മിനിറ്റ് നേരം പ്രഷർ കുക്കർ തുറന്നു വച്ച് തിളപ്പിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News