ചോറിന് കറിയൊന്നുമില്ലേ? എന്നാൽ ഇങ്ങനെയൊന്ന് ചോറുണ്ടാക്കി നോക്കൂ…കറിയില്ലാതെ കഴിക്കാം

tomato rice easy recipe

ചോറെന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണെങ്കിലും ചില നേരങ്ങളിൽ നമ്മളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുക ചോറിനെന്ത് കറിയുണ്ടാക്കുമെന്ന പ്രശ്നമാണ്. പെട്ടെന്ന് തട്ടിക്കൂട്ടാൻ നോക്കുന്നവർക്കൊരു എളുപ്പ വഴിയാണ് ഈ ചോറ്. വീട്ടിൽ നിന്നും മാറി നിൽക്കുന്ന മടിയന്മാരായ പാചകക്കാർക്കും ഇത് പരീക്ഷിക്കാവുന്നതാണ്. കറിയില്ലാതെ തന്നെ ഈ ചോറാണെങ്കിൽ കഴിക്കാം. തക്കാളിയും ളഉളിയുമൊക്കെ ചേർത്ത് നല്ല അടിപൊളി ഒരു ചോറ് ഉണ്ടാക്കി നോക്കാം.

ആവശ്യമായ ചേരുവകൾ

ബസ്മതി അരി – 2 കപ്പ്
എണ്ണ – 4 വലിയ സ്‌പൂൺ
കടുക് – 1 ചെറിയ സ്‌പൂൺ
സവാള – 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)
വറ്റൽ മുളക് – 8 എണ്ണം (രണ്ടായി മുറിച്ചത്)
കറിവേപ്പില – 2 തണ്ട്
വെളുത്തുള്ളി – 2 അല്ലി(അരിഞ്ഞത്)
തക്കാളി – 6 എണ്ണം (കഷണങ്ങളാക്കിയത്)
മുളകുപൊടി – 1/2 ചെറിയ സ്‌പൂൺ
തിളച്ച വെള്ളം – 4 കപ്പ്
ഉപ്പ് – പാകത്തിന്

Also read; ചൂടിനെ അകറ്റാൻ എളുപ്പത്തിൽ ഒരു മാം​ഗോ ലെസിയാവാം; ഇനി അങ്ങോട്ട് മാമ്പഴക്കാലമല്ലേ…

ഉണ്ടാക്കുന്ന വിധം

അരി കഴുകി വെള്ളം നന്നായി ഊറി പോകാൻ വയ്ക്കുക. ആ സമയം പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാളയും വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. മൂത്ത മണം വരുമ്പോൾ തക്കാളി ചേർക്കുക. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. ഇത് പാകമാകുമ്പോൾ അരി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. ഇതിലേക്കു വെള്ളം ഒഴിച്ച് ഉപ്പും ചേർത്തു മൂടി വച്ചു വേവിച്ച് വറ്റിച്ചെടുക്കണം. ശേഷം വേണമെങ്കിൽ അല്പം മല്ലിയില ചേർത്ത് അലങ്കരിച്ച് ചൂടോടെ വിളമ്പാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News