
ഡയറ്റ് നോക്കുന്നവർക്ക് രാത്രിയിൽ കഴിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ സാലഡ്. പ്രോടീൻ നിറഞ്ഞ ഈ വിഭവം വയർ നിറയ്ക്കും. പെട്ടന്ന് വിശക്കുകയുമില്ല. കടയിൽ കിട്ടുന്ന രുചിയിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
അവശ്യ സാധനങ്ങൾ:
ചിക്കൻ – ഒരു കപ്പ് (വേവിച്ചത് )
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്
സവാള – ഒരെണ്ണം
ക്യാരറ്റ് – 1 എണ്ണം
ക്യാബേജ് – ആവശ്യത്തിന്
ചോളം – ആവശ്യത്തിന്
മയോനൈസ് – ആവശ്യം എങ്കിൽ മാത്രം
പുഴുങ്ങിയ മുട്ട – ഒരെണ്ണം
Also read: പഞ്ഞിപോലെ മൃദുലം; ബൺ പൊറോട്ട വീട്ടിലുണ്ടാക്കാൻ ഇത്ര എളുപ്പമാണോ ?
ഉണ്ടാക്കുന്ന വിധം:
ആദ്യം ചിക്കൻ നന്നായി കഴുകി ഉപ്പും കുരുമുളകും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി എടുത്ത് മാറ്റി വെയ്ക്കുക. എടുത്ത് വെച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ഒരേ വലുപ്പത്തിൽ അരിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. ശേഷം വലിയൊരു പാത്രത്തിൽ വേവിച്ച് വെച്ചിരിക്കുന്ന പച്ചക്കറികളും ചിക്കനും പുഴുങ്ങിയ മുട്ട കഷ്ണങ്ങളാക്കിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യമെങ്കിൽ ഉപ്പ് ചേർത്ത് കൊടുക്കാം. മയോനൈസ് ആവശ്യമുള്ളവർക്ക് ചേർത്ത് കഴിക്കാവുന്നതാണ്. രുചികരമായ ചിക്കൻ സാലഡ് റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


