
വൈകീട്ട് ചായയ്ക്കൊപ്പം നല്ലൊരു പലഹാരം കൂടിയുണ്ടെങ്കിൽ പിന്നെയെന്ത് വേണമല്ലേ? വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് നല്ല ടേസ്റ്റിയുള്ള ഒരു സ്നാക്ക് ഉണ്ടാക്കി നോക്കിയാലോ. നാലുമണി പലഹാരമായി മാത്രമല്ല ബ്രേക്ക് ഫാസ്റ്റായും ഈ സോഫ്റ്റ് അപ്പം കഴിക്കാം. എങ്ങനെയാണ് ഈ സ്നാക്ക് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈദ/ഗോതമ്പുപൊടി – 1 കപ്പ്
ഇളം ചൂട് പാൽ (അല്ലെങ്കിൽ വെള്ളം) – 1/2 കപ്പ്
പഞ്ചസാര – 2 ടീസ്പൂൺ
ഇൻസ്റ്റന്റ് ഡ്രൈ ഈസ്റ്റ് – 1 ടീസ്പൂൺ
മുട്ട – 1 എണ്ണം
ചില്ലി ഫ്ലേക്സ് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
സവാള – 1 (ചെറുതായി അരിഞ്ഞത്)
ക്യാപ്സിക്കം – 2 ടേബിൾ സ്പൂൺ
തക്കാളി – 2 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
ചീസ് – 1/4 കപ്പ് (നിർബന്ധമില്ല)
എണ്ണ /ബട്ടർ/നെയ്യ് – 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ അര കപ്പ് ഇളം ചൂടുള്ള പാൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസാരയും ഈസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യുക. കൂടെ ഒരു മുട്ടയും പൊട്ടിച്ചൊഴിക്കുക. ചില്ലി ഫ്ലേക്സ്, ഉപ്പ്, ഒരു ടേബിൾസ്പൂൺ എണ്ണ എന്നിവ കൂടി ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക.
ഈ കൂട്ടിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് ഇളക്കുക. മാവ് കട്ടിയാണെങ്കിൽ കുറച്ചുകൂടി പാൽ ചേർക്കാം. ഈ കൂട്ട് നല്ല സോഫ്റ്റ് ആകണമെങ്കിൽ നന്നായി ബീറ്റ് ചെയ്യണം. ശേഷം ഇത് ഏകദേശം ഒരു മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക.
മാവ് നന്നായി പൊങ്ങി വന്ന ശേഷം അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, ക്യാപ്സിക്കം, തക്കാളി, ചീസ് എന്നിവ ചേർത്ത് ഇളക്കി ന്നായി യോജിപ്പിക്കണം.
ALSO READ: പൊറോട്ട ഉണ്ടാക്കാൻ ഇനിയെന്തെളുപ്പം! കുറച്ചുസമയം മതി, ഹെൽത്തിയായി ഉണ്ടാക്കാം
ഒരു പാനിൽ കുറച്ച് എണ്ണ തടവുക. അടിയിൽ വേണമെങ്കിൽ വറുത്ത് ചെറുകഷ്ണങ്ങളാക്കിയ കുറച്ച് ചിക്കൻ കഷ്ണങ്ങൾ വയ്ക്കാം. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് മുഴുവനായി അതിലേക്ക് ഒഴിച്ചു കൊടുക്കുക. പാൻ അടുപ്പത്ത് വെച്ച് ഏറ്റവും കുറഞ്ഞ തീയിൽ ഏകദേശം 15 മിനിറ്റ് കുക്ക് ചെയ്യുക. മുകൾഭാഗം നന്നായി ഡ്രൈ ആയി വരുമ്പോൾ അല്പം എണ്ണ മുകളിൽ പുരട്ടി ഇത് മറിച്ചിടാം. മറുവശം ഏകദേശം അഞ്ചു മിനിറ്റ് ഫ്രൈ ചെയ്ത് നല്ല ഗോൾഡൻ നിറമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

