ഉരുളക്കിഴങ്ങിലും വ്യാജനുണ്ട്! നല്ലത് എങ്ങനെ തെരഞ്ഞെടുക്കാം?

Safe potatoes selection tips

മിക്ക അടുക്കളകളിലും സ്ഥിരമായി കാണുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. സുരക്ഷിതമെന്ന് കരുതി നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിലും വ്യാജന്മാരുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതെ, ഉരുളക്കിഴങ്ങ് വിപണിയിലുമുണ്ട് വ്യാജന്മാർ. ഇത്തരം കിഴങ്ങുകളിൽ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവെക്കും. വ്യാജ ഉരുളക്കിഴങ്ങുകളെ തിരിച്ചറിയാൻ ചില മാർ​ഗങ്ങൾ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

നിറം നോക്കാം

യഥാര്‍ഥ ഉരുഴക്കിഴങ്ങിന് അകത്തും പുറത്തും ഒരേ നിറമായിരിക്കും. അതേസമയം വ്യാജ ഉരുളക്കിഴങ്ങാണെങ്കിൽ അവയ്ക്ക് അസ്വഭാവികമായ നിറമുണ്ടാകാം.

മണത്തിലുണ്ട് കാര്യം

യഥാര്‍ഥ ഉരുളക്കിഴങ്ങുകൾക്ക് പ്രകൃതിദത്തമായ മണ്ണിന്റെ മണമുണ്ടാകും. എന്നാൽ രാസവസ്തുക്കള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങിന് രൂക്ഷമായ കൃത്രിമ ഗന്ധമാകും ഉണ്ടാവുക. ദുര്‍ഗന്ധമോ അസാധാരണമാംവിധം രൂക്ഷഗന്ധമോ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ഉരുളക്കിഴങ്ങുകൾ ഉപയോഗിക്കരുത്.

തൊലിയും ഘടനയും

ഉരുളക്കിഴങ്ങിന്റെ തൊലികളഞ്ഞും വ്യാജനെ കണ്ടെത്താം. ചെറുതായി പരുക്കനായ തൊലിയായിരിക്കും യഥാര്‍ഥ ഉരുളക്കിഴങ്ങിന് ഉണ്ടാവുക. മിനുസമാര്‍ന്നതും കട്ടിയുളളതുമായ തൊലിയായിരിക്കും പലപ്പോഴും വ്യാജ ഉരുളക്കിഴങ്ങിന്റേത്. ഇത് വളരെ എളുപ്പത്തില്‍ അടര്‍ന്ന് പോവുകയും ചെയ്യും.

റബ്ബ് -ഓഫ് ടെസ്റ്റ് പരീക്ഷിക്കാം

കൈകൊണ്ടോ തുണികൊണ്ടോ ഉരുളക്കിഴങ്ങന്റെ ഉപരിതലം മൃദുവായി തടവണം. നിറം എളുപ്പത്തില്‍ മാറുകയാണെങ്കില്‍ അത് കൃത്രിമമായി നിറം നല്‍കിയതായിരിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ തൊലിയുടെ നിറം ഇത്തരത്തിൽ മാറില്ല.

വെള്ളത്തിലിട്ട് നോക്കാം

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഉരുളക്കിഴങ്ങ് അതിലേക്ക് ഇടുക.യഥാര്‍ഥ ഉരുളക്കിഴങ്ങ് വെള്ളത്തില്‍ മുങ്ങി പോകും. വ്യാജ ഉരുളക്കിഴങ്ങ് പലപ്പോഴും വെള്ളത്തില്‍ പൊങ്ങികിടക്കുന്നതായി കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News