
മീൻ കറി കഴിച്ച് മടുപ്പായോ എന്നാൽ ഇന്ന് വെറൈറ്റി പിടിച്ചാലോ ? അല്‍പമൊന്നു മിനക്കെട്ടാല്‍ കിടിലന്‍ ഫിഷ് സ്റ്റ്യൂ തയാറാക്കാം.
അവശ്യ ചേരുവകൾ
മീൻ (കാളാഞ്ചി) – 1 കിലോ
സവോള (ഇടത്തരം വലുപ്പമുള്ളത്) – 4 എണ്ണം
കാരറ്റ് (ഉപ്പിട്ട് പുഴുങ്ങിയത്) – 2 എണ്ണം
ഉരുളക്കിഴങ്ങ് (ഉപ്പിട്ട് പുഴുങ്ങിയത്) – 2 എണ്ണം
കുരുമുളക് ചതച്ചത് – 2 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
വിനാഗിരി – 2 ടേബിൾ സ്പൂൺ
കുരുമുളകു പൊടി – 2 ടീസ്പൂൺ
തക്കാളി – 4 എണ്ണം
പച്ചമുളക് – 8 എണ്ണം
കശുവണ്ടി (അരമണിക്കൂർ വെള്ളത്തിൽ കുതിർത്തത്) – 30 എണ്ണം
വെളുത്തുള്ളി – 2 ടീസ്പൂൺ
ഇഞ്ചി – 2 ടീസ്പൂൺ
കുടംപുളി – 2 എണ്ണം
ഏലയ്ക്ക – 8 എണ്ണം
ഗ്രാമ്പൂ – 8 എണ്ണം
കറുവപട്ട – ചെറിയ ഒരു കഷണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചണ്ണ -ആവശ്യത്തിന്
കറിവേപ്പില
തേങ്ങാപ്പാൽ (ഒരു വലിയ മുറി തേങ്ങയുടേത്)
ഒന്നാംപാൽ– 3/4 ഗ്ലാസ് വെള്ളം ഒഴിച്ച് പിഴിഞ്ഞത്
രണ്ടാംപാൽ – രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് പിഴിഞ്ഞത്
തയാറാക്കുന്ന വിധം
കുരുമുളക് പൊടി, വിനാഗിരി, ഉപ്പ് എന്നിവ മീനിൽ നന്നായി പുരട്ടി 10 മിനിട്ട് നേരം വയ്ക്കുക. അതിനുശേഷം ഒരു വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറുവപട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവയിട്ട് മൂപ്പിക്കുക. ഇവ മൂത്ത് നല്ല മണം വരുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർക്കുക. ഇത് വഴന്നു കഴിയുമ്പോൾ അതിലേക്ക് സവാളയും പച്ചമുളകും ചേർക്കുക. കൂടെ കുറച്ച് കറിവേപ്പിലയും ചേർക്കുക. ഇനി കുതിർത്ത് വച്ചിരിക്കുന്ന കശുവണ്ടി തേങ്ങയുടെ രണ്ടാം പാൽ (അഞ്ചോ ആറോ സ്പൂൺ) ചേർത്ത് നല്ല പേസ്റ്റിന്റെ പരുവത്തിൽ അരച്ചെടുക്കാം.
സവാള നന്നായി വഴന്നു കഴിയുമ്പോൾ അതിലേക്ക് മല്ലിപ്പൊടി, ചതച്ച കുരുമുളക് എന്നിവ ചേർത്ത് തീ നന്നായി കുറച്ചു വച്ച് വേണം ഇത് വഴറ്റാൻ. മസാല മൂത്ത് കഴിയു മ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേർക്കുക. ഇതിന്റെ കൂടെ ഒരു കഷണം കുടംപുളിയും കൂടി ചേർക്കുക. നുറുക്കി വച്ചിരിക്കുന്ന നട്സും ചേർക്കുക.
ALSO READ: ചപ്പാത്തി സോഫ്റ്റാകുന്നില്ലേ? ഈ ഒരൊറ്റ ട്രിക്ക് മതി സോഫ്റ്റാക്കാൻ
10 മിനിറ്റ് കഴിയുമ്പോൾ പുരട്ടി വച്ചിരിക്കുന്ന മീൻ ഒരു ഫ്രൈ പാനിൽ വറുത്തെടുക്കുക. ഇത് നന്നായി മൊരിഞ്ഞു പോകരുത്. മുക്കാൽ വേവ് ആണ് ഇതിന്റെ പാകം. ഈ വെന്ത മീൻ കഷണങ്ങൾ ഗ്രേവിയിലേക്ക് ഇടുക. അതിനുശേഷം ഉപ്പിട്ട് പുഴുങ്ങി വച്ചിരിക്കുന്ന കാരറ്റും ഉരുളക്കിഴങ്ങും ചേർക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന നട്സിന്റെ പേസ്റ്റ് ചേർക്കുക. കറി നന്നായി കുറുകാനും നല്ല രുചി കിട്ടാനുമാണ് നട്സ് ചേർക്കുന്നത്. ഇത് നന്നായി തിളയ്ക്കണം. അതിനുശേഷം ഒന്നാം പാൽ ചേർത്ത് പാത്രം നന്നായി ഒന്നു ചുറ്റിക്കുക. കറി തിളയ്ക്കുമ്പോൾ വട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കുക. ഇനി ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് പാത്രം നന്നായി ചുറ്റിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

