തണുപ്പ് കാരണം ദോശ മാവ് പുളിച്ച് പൊങ്ങുന്നില്ലേ? ഈ ചേരുവ ചേര്‍ത്താല്‍ മതി

dosa batter

ഇഡ്ഡലിയും ദോശയും മൃദുവായും പഞ്ഞിപോലെയും ഉണ്ടാക്കാൻ മാവ് ശരിയായി അരച്ച് പുളിപ്പിക്കുന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ള രഹസ്യം. എന്നാൽ തണുത്ത കാലാവസ്ഥയിൽ മാവ് പുളിക്കാൻ പ്രയാസമുണ്ടാകും. അപ്പോൾ ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയാല്‍ കല്ലുപോലിരിക്കും. ഇതിന് പരിഹാരമായി ഒരു പ്രത്യേക ചേരുവ ചേർത്താൽ മാവ് നന്നായി പൊങ്ങി വരുന്ന ഇഡ്ഡലിയും മൊരിഞ്ഞ ദോശയും ഉണ്ടാക്കാം.

ചേരുവകൾ

പച്ചരി – 3 കപ്പ്
ഉഴുന്ന് – 1 കപ്പ്

വെള്ളം –ആവശ്യത്തിന്
ചൗവരി- 1/2 കപ്പ്
ഉലുവ- 1 ടീസ്പൂൺ
ഉപ്പ്- 1ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

അരി, ഉഴുന്ന്, ചൗവരി (സാബുദാന) എന്നിവ വേറെ പാത്രങ്ങളിലായി 5 മണിക്കൂർ കുതിർക്കുക. ഉഴുന്നിനൊപ്പം ഉലുവ ചേർക്കണം. ആദ്യം ഉഴുന്ന് അരച്ച് മൃദുവായി പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് അരിയും ചൗവരിയും കുറച്ച് കുറച്ചായി അരയ്ക്കുക. എല്ലാം ചേർത്ത് ഒരു വലിയ പാത്രത്തിൽ ഒഴിച്ച് കൈകൊണ്ട് നന്നായി കലർത്തുക. 8–10 മണിക്കൂർ മാവ് പുളിക്കാൻ വെക്കുക. മാവ് നന്നായി പൊങ്ങിയ ശേഷം ഉപ്പ് ചേർത്ത് ഇളക്കുക. പിന്നീട് നല്ല മൃദുവായ ഇഡ്ഡലി തയ്യാറാക്കാം. അതേ മാവ് ഉപയോഗിച്ച് ദോശയും ഉണ്ടാക്കാം. ചൗവരി ചേർക്കുന്നതാണ് തണുപ്പിലും മാവ് പുളിക്കാൻ സഹായിക്കുന്ന പ്രധാന രഹസ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News