ഇനിമുതൽ ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കുട്ടികൾ വയറുനിറയെ കഴിക്കും

healthy chappathi

ബ്രേക്ഫാസ്റ്റിന് ചപ്പാത്തി എന്നും ഒരേ രീതിയിൽ ഉണ്ടാക്കി മടുത്തോ? എന്നാൽ അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ.
കുട്ടികൾ ചപ്പാത്തി കഴിക്കുന്നില്ലെന്ന പരാതിയും മാറ്റാം. നല്ല ഹെൽത്തിയായ ബ്രേക്ക് ഫാസ്റ്റും തയ്യാറാക്കാം. മുളപ്പിച്ച ചെറുപയറും ഗോതമ്പ് പൊടിയും ചേർത്ത് തയ്യാറാക്കുന്ന ചപ്പാത്തി പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

ഗോതമ്പ് മാവ്
ജീരകം
ഉപ്പ്
ഇഞ്ചി
പച്ചമുളക്
മല്ലിയില
1/2 കപ്പ് തേങ്ങ ചിരകിയത്
1 കപ്പ് ചെറുപയർ മാവ്

ALSO READ: രണ്ടും മൂന്നും പപ്പടമൊക്കെ ഒരുമിച്ച് കഴിക്കാറുണ്ടോ? ഈ ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ വരും; അറിഞ്ഞിരുന്നോളൂ…

ഉണ്ടാക്കുന്ന വിധം

മുളപ്പിച്ച ചെറുപയർ മിക്സിയുടെ ഒരു ജാറിലേയ്ക്ക് ഇടുക. ഇതിൽ പച്ച മുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറുപയർ അരച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്, ജീരകം, ഉപ്പ് എന്നിവ കൂടെ ചേർക്കുക. എല്ലാം കൂടെ നന്നായി ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം ചേർത്തിളക്കുക. അട ചുട്ടെടുക്കാനുള്ള പരുവത്തിലാക്കി എടുക്കണം. വെള്ളം ഒഴിച്ച് മാവ് ഒരുപാട് ലൂസ് ആക്കരുത്.

ALSO READ: കുക്കറിൽ രുചികരമായ നെയ്യ് ചോറ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ഇനി ഒരു പാൻ ചൂടാക്കി എണ്ണ തേച്ച ശേഷം മാവിൽ നിന്ന് അല്പമെടുത്ത് പാനിൽ വെച്ച് കൈകൾ ഉപയോഗിച്ച് പരത്തിക്കൊടുക്കുക. ഇടത്തരം തീയിൽ ചപ്പാത്തി രണ്ട് വശവും പാകം ചെയ്തെടുക്കുക. ആരോഗ്യകരമായ ഈ ചെറുപയർ ചപ്പാത്തി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News