
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി മിക്കവരും ജിമ്മിൽ പോകുന്നവരാകും. അതിനനുസരിച്ച ഭക്ഷണ രീതിയും ശീലിച്ചാൽ മാത്രമേ ഇതിന്റെയെല്ലാം ഗുണം നമുക്ക് ലഭിക്കുകയുള്ളൂ.
ജിം കഴിഞ്ഞ് വീട്ടിലെത്തിയാൽ കഴിക്കാവുന്ന കിടിലൻ സാലഡ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ഇതില്‍ പ്രധാനമായും പയർവർഗ്ഗങ്ങൾ, പരിപ്പ്, പനീർ, ടോഫു, ക്വിനോവ, ചിക്കന്‍ തുടങ്ങിയവയിൽ ഏതെങ്കിലും ചേർക്കാവുന്നതാണ്. പ്രോട്ടീൻ സാലഡുകൾ ആരോഗ്യകരവും വിശപ്പു മാറ്റാൻ നമ്മെ സഹായിക്കുന്നവയാണ്. മാത്രമല്ല പേശികളുടെ പുനർനിർമാണത്തിന് ആവശ്യമായ ഉയർന്ന പ്രോട്ടീൻ ഈ സാലഡിൽ ഉണ്ട്. ഇതിൽ ഫൈബറും വിറ്റാമിനുകളും സമൃദ്ധമാണ്.
ALSO READ: ഇഡലി തട്ടിൽ ഗോതമ്പ് കൊണ്ടൊരു മിനി കേക്ക്
ആവശ്യമായ സാധനങ്ങൾ
വേവിച്ച കടല – ½ കപ്പ്
അല്ലെങ്കിൽ ഗ്രിൽ ചെയ്ത ചിക്കൻ – 1 കപ്പ്
അല്ലെങ്കിൽ പനീർ – ½ കപ്പ് (ചെറുതായി മുറിച്ചത്) ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പ്രോട്ടീൻ നിറഞ്ഞ സാലഡാണ്.
കുക്കുബര്‍ – ½ കപ്പ് (ചെറുതായി അരിഞ്ഞത്)
തക്കാളി – ½ കപ്പ് (അരിഞ്ഞത്)
കാരറ്റ് – ¼ കപ്പ് (തുരന്നത്)
ക്യാപ്സിക്കം / ബെൽ പെപ്പർ – ¼ കപ്പ്
ലെറ്റ്യൂസ്
1 ടേബിൾസ്പൂൺ ഒലീവ് ഓയിൽ
1 ടേബിൾസ്പൂൺ പംപ്കിൻ സീഡ്സ് അല്ലെങ്കിൽ കശുവണ്ടി / ബദാം
1 ടേബിൾസ്പൂൺ തൈര്
1 ടീസ്പൂൺ നാരങ്ങാനീര്
ഉപ്പും കുരുമുളകും ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് അല്ലെങ്കിൽ ഓറിഗാനോ
ഉണ്ടാക്കുന്ന വിധം
ആദ്യം പച്ചക്കറികളും ചിക്കനും ചേർത്ത് ഒരുമിച്ച് ഒരു ബൗളിൽ എടുക്കുക. ശേഷം നാരങ്ങാനീർ, തൈര്, ഒലീവ് ഓയിൽ, ഉപ്പ്, മസാല എന്നിവ ചേർത്ത് ഒരു ഡ്രസ്സിങ് ഉണ്ടാക്കിയെടുക്കുക. ഇത് ആ ഡ്രസ്സിങ് സാലഡിൽ ചേർത്ത് നന്നായി ഇളക്കി ചേർത്തെടുക്കുക. മുകളിൽ സീഡ്സ് അല്ലെങ്കിൽ നട്സ് വിതറി വിളമ്പുക. ഈസി ടേസ്റ്റി സാലഡ് റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

