ഡയറ്റിന് ബെസ്റ്റ്: അരിയും ഉഴുന്നുമില്ലാതെ അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം കിടിലൻ ഇഡ്ഡലി

Wheat Idly Recipe

ഡയറ്റ് ചെയ്യുന്നവർക്കും മാവ് അരച്ച് സൂക്ഷിച്ചുവെയ്ക്കാൻ സാധിക്കാത്തവർക്കും പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. സോഫ്റ്റും രുചികരവുമായ ഈ ഇഡ്ഡലി തയ്യാറാക്കാൻ വേണ്ടത് ​ഗോതമ്പ് നുറുക്കാണ്. എങ്ങനെ ഈ ഹെൽത്തി ടേസ്റ്റീ ​ഗോതമ്പ് ഇഡ്ഡലി തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ഗോതമ്പ് നുറുക്ക്- ഒരു കപ്പ്
തൈര് – ഒരു കപ്പ്
വെള്ളം – കാൽ കപ്പ്
ഇഞ്ചി – ചെറുതായി അരിഞ്ഞത്
കടുക് – അര ടീസ്പൂൺ
വെളുത്തുള്ളി- ഒരു ടീസ്പൂൺ
ചുവന്നുള്ളി ഉള്ളി – 5
കറിവേപ്പില- ആവശ്യത്തിന്
പച്ചമുളക് – ഒന്ന്
കുരുമുളക് – അര ടീസ്പൂൺ
മല്ലിയില
എണ്ണ
ഉപ്പ്- ആവശ്യത്തിന്

എങ്ങനെ തയ്യാറാക്കാം

  • ഗോതമ്പ് നുറുക്ക് ഒരു കപ്പിലേക്ക് എടുക്കുക. അതിലേക്ക് രു കപ്പ് തൈര് ചേർത്തിളക്കുക. ഇത് ഒരു മണിക്കൂർ മാറ്റി വെയ്ക്കുക
  • ഇനി ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെട്ട ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്ന് പരിപ്പ്, വറ്റൽമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർക്കുക
  • ഇത് നേരത്തെ തൈര് ചേർത്ത് വെച്ചിരിക്കുന്ന ഗോതമ്പ് നുറുക്കിലേക്ക് ചേർക്കാം. എന്നിട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇത് ഇളക്കി യോജിപ്പിക്കുക.
  • ഇനി ഇത് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം.
  • 10 മുതൽ 12 മിനിറ്റിനു ശേഷം ഇത് വെന്ത് രുചികരമായ ​ഗോതമ്പ് ഇഡ്ഡലി ലഭിക്കും. തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി ഒക്കെ കൂട്ടി രുചികരമായ ഈ ഇഡ്ഡലി കഴിക്കാം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News