
വൈകീട്ട് നല്ല രുചിയുള്ള പത്തിരി ഉണ്ടാക്കിയാലോ? വളരെ എളുപ്പമാണ്. കൂടെ കഴിക്കാൻ നല്ല ഇറച്ചി കറി കൂടെ ഉണ്ടെങ്കിൽ സംഗതി കുശാലായി. എനഗ്നെ സിമ്പിളായി പത്തിരി ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
പച്ചരി നൈസായി പൊടിച്ചത് – 2 കപ്പ്
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
Also read: തട്ടുകടകളില്‍ കിട്ടുന്ന അതേ രുചിയില്‍ പഴംപൊരി ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി
ഉണ്ടാക്കുന്ന വിധം:
ആദ്യം അടി കട്ടിയുള്ള പാത്രത്തിൽ എടുത്ത് വെച്ചിരിക്കുന്ന വെള്ളം നന്നായി തിളപ്പിയ്ക്കുക. തിളച്ച് വരുമ്പോൾ അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന അരിപൊടി ചേർത്ത് നന്നായി ഇളക്കി കട്ടയാക്കി എടുക്കുക. ശേഷം കുറച്ച് ചൂട് കുറയുമ്പോൾ കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. നന്നായി മയം വരുന്ന പരുവം വരെ കുഴയ്ക്കാൻ ശ്രദ്ധിക്കണം. ശേഷം ചൂട് പോകുന്നതിന് മുൻപ് തന്നെ ഉരുളകളാക്കി നൈസിൽ പരത്തി എടുക്കണം. എന്നിട്ട് എണ്ണ ഇല്ലാതെ ചുട്ടെടുക്കാം.
home made ari pathiri easy recipe kerala style

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

