പാൽ ബാക്കിയുണ്ടോ? ഈസിയായി ‘കുൽഫി’ തയ്യാറാക്കാം

kulfi recipe at home

ഐസ്ക്രീമുകൾ നിങ്ങൾക്ക് ഇഷ്‍ടമാണോ? നല്ല തണുത്ത കുൽഫിയായാലോ, അതും വീട്ടിൽ തന്നെ ഉണ്ടാക്കിയത്. പാലിന്റെ കൊഴുപ്പും അണ്ടിപ്പരിപ്പിന്റെയും ബദാമിന്റെയും ക്രഞ്ചി ആയ രുചിയും ചേരുമ്പോൾ നല്ല ടേസ്റ്റി കുൽഫി റെഡി. എങ്ങനെ വളരെ ഈസിയായി വീട്ടിൽ കുൽഫി തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

പാൽ – 2 കപ്പ്
പഞ്ചസാര – ¾ കപ്പ്
ബദാം – 10 എണ്ണം
കശുവണ്ടി– 12 എണ്ണം
ഏലയ്ക്ക അല്ലെങ്കിൽ വാനില എസൻസ്

ALSO READ: കയ്പ്പാണെന്ന് പറഞ്ഞ് കുട്ടികള്‍ വേണ്ടായെന്ന് പറയില്ല, ചോദിച്ച് വാങ്ങും; ക്രിസ്പി പാവയ്ക്ക ഫ്രൈ ഇങ്ങനെയൊന്ന് തയ്യാറാക്കൂ…

ഉണ്ടാക്കുന്നത് ഇങ്ങനെ:

ആദ്യം അടിഭാഗം കട്ടിയുള്ള ഒരു പാത്രത്തിൽ പാൽ ഒഴിച്ച് ചൂടാക്കണം. പാൽ തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ച് വെച്ച് നന്നായി ഇളക്കണം. പാൽ ഏകദേശം പകുതിയോ അതിൽ താഴെയോ ആകുന്നത് വരെ വറ്റിച്ചെടുക്കുക. ശേഷം മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

തുട‌ർന്ന് ബദാം, കശുവണ്ടി, എന്നിവ മിക്സിയിൽ ഇട്ട് തരിതരിയായി പൊടിച്ചെടുത്ത് വറ്റിച്ചു വെച്ചിരിക്കുന്ന പാലിലേക്ക് ചേ‌ർക്കുക. ഒപ്പം ഏലയ്ക്കയോ വാനില എസൻസോ ചേർക്കാം. മിശ്രിതം നല്ല കൊഴുപ്പുള്ളതായി മാറുന്നതുവരെ 2-3 മിനിറ്റ് കൂടി പാകം ചെയ്യാം. എന്നിട്ട് തീ ഓഫ് ചെയ്യാം. പിന്നീട് ഈ മിശ്രിതം നന്നായി തണുത്തശേഷം കുൽഫി മോൾഡുകളിലോ ചെറിയ സ്റ്റീൽ ഗ്ലാസുകളിലോ ഒഴിച്ച് തണുപ്പിച്ചെടുക്കണം. ഫ്രീസറിൽ ഓവർനൈറ്റ് വയ്ക്കുന്നതാണ് ഉത്തമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News