
ക്രിസ്തുമസിന് എല്ലാവരും കേക്കുകൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും അല്ലേ? വെറൈറ്റിയായി ഇത്തവണ ഒരു കുക്കിയായാലോ? നല്ല ഇറ്റാലിയൻ കുക്കി! ഈ കുക്കി ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
മൈദ – 3 കപ്പ്
ബേക്കിംഗ് പൗഡർ – 3 ടീസ്പൂൺ
അൺസാൾട്ടഡ് ബട്ടർ – ½ കപ്പ്
പഞ്ചസാര – ½ കപ്പ്
മുട്ടകൾ – 3
വാനില എക്സ്ട്രാക്റ്റ് – 2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തിൽ മാവും ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു മിക്സിംഗ് ബൗളിൽ ബട്ടറും പഞ്ചസാരയും ഇലക്ട്രിക് മിക്സർ ഉപയോഗിച്ചോ വിസ്ക് കൊണ്ടോ നന്നായി അടിച്ചെടുക്കാം. മിനുസമാർന്നതും ക്രീമിയുമാകുന്നതുവരെ അടിക്കുക. ഇതിലേക്ക് മുട്ടകൾ ഓരോന്നായി ചേർത്ത് ഇളക്കുക, ഓരോ തവണ ചേർത്തതിനു ശേഷവും നന്നായി അടിക്കുക. ഇതിലേക്ക് വാനിലയും മിക്സ് ചെയ്യുക. രണ്ട് ബേക്കിംഗ് ഷീറ്റുകൾ ഗ്രീസ് ചെയ്ത് ഈ മാവ് അതിലൊഴിക്കാം.
ALSO READ: ഈ ക്രിസ്മസിന് ഒരു സിമ്പിൾ ചീസ് കേക്കുണ്ടാക്കിയാലോ?
ശേഷം മാവ് ആവശ്യമുള്ള ആകൃതിയിൽ പരത്തിയെടുക്കാം. ഇവ തയ്യാറാക്കിയ ബേക്കിംഗ് ഷീറ്റുകളിൽ 2 ഇഞ്ച് അകലത്തിൽ വയ്ക്കുക. പ്രീഹീറ്റ് ചെയ്ത ഓവനിൽ 8 മുതൽ 10 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക. ഓവൻ 350 ഡിഗ്രി ഫാരൻഹീറ്റിൽ (175 ഡിഗ്രി സെൽഷ്യസ്) ചൂടാക്കാം. ഓവനിൽ നിന്ന് പുറത്തെടുത്ത് തണുപ്പിച്ചശേഷം കഴിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

