കല്ലുമ്മക്കായ തിന്നാൻ പൂതിയുണ്ടോ, നല്ലൊരു പലഹാരത്തിന്റെ റെസിപ്പിയിതാ…

kallummakkaya recipe

കല്ലുമ്മക്കായ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? പ്രത്യേകിച്ച് മലബാറുകാരുടെ വികാരമാണ് കല്ലുമ്മക്കായ. പൊരിച്ചും നിറച്ചും കറിവെച്ചും എന്തിനേറെ ബിരിയാണിപോലും കല്ലുമ്മക്കായ് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻകൊതിപ്പിക്കുന്ന നല്ല കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

കല്ലുമ്മക്കായ – 15 എണ്ണം
പുഴുക്കലരി – 400 ഗ്രാം
ചിരകിയ തേങ്ങ – ഒരു കപ്പ്
ചുവന്നുള്ളി – 10 എണ്ണം
പെരുംജീരകം – 1 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വറുത്തു കോരാൻ ആവശ്യമായ വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം കല്ലുമ്മക്കായ തോടു പിളർന്ന് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം കുതിർത്ത പുഴുക്കലരിയിലേക്ക് തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും അൽപം വെള്ളവും ചേർത്ത് അരച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.

Also Read: കായ വറുത്തത് കഴിച്ച് മടുത്തോ? ഒന്ന് വെറൈറ്റിയായി ഉണ്ടാക്കി നോക്കിയാലോ?

തുട‌‌ർന്ന് തോട് വേർപെടുത്തുക. മറ്റൊരു പാത്രത്തിൽ മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപം ഉപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കാം. ഈ മസാലയിൽ വേവിച്ചുവെച്ച കല്ലുമ്മക്കായ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം. അധിക നേരം മൊരിയാതെ ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News