കെ എഫ് സിയില്‍ കിട്ടുന്ന അതേ രുചിയില്‍ ഫ്രഞ്ച് ഫ്രൈസ് ഞൊടിയിടയില്‍ വീട്ടിലുണ്ടാക്കിയാലോ ?

കെഎഫ്സിയില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല കിടിലന്‍ ഫ്രഞ്ച് ഫ്രൈസ് നമുക്ക് വീട്ടിലുണ്ടാക്കിയാലോ ? വളരെ സിംപിളായി ഫ്രഞ്ച് ഫ്രൈസ് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

വലിയ ഉരുളക്കിഴങ്ങ്

എണ്ണ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ഫ്രഞ്ച് ഫ്രൈസിന്റെ ആകൃതിയില്‍ കനം കുറച്ച് മുറിക്കുക

ഒരു പാത്രത്തില്‍ വെളളമെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇടുക. ഫ്രിഡ്ജില്‍ 2-3 മണിക്കൂര്‍ സൂക്ഷിക്കുക.

ഒരു പാനില്‍ കുറച്ച് വെളളം ചൂടാക്കുക. ഇതില്‍ കുറച്ച് ഉപ്പ് ചേര്‍ക്കുക

ഇതിലേക്ക് ഉരുളക്കിഴങ്ങ് ഇടുക. കൃത്യം 5 മിനിറ്റ് ആകുമ്പോള്‍ തീ അണയ്ക്കുക.

Also Read : ചിക്കന്‍ അവിയല്‍ വേറെ ലെവലാണ് മക്കളേ… കിടിലന്‍ രുചിയും

വെളളത്തില്‍നിന്നും ഉരുളക്കിഴങ്ങ് മാറ്റിയശേഷം തണുക്കാനായി മാറ്റിവയ്ക്കുക

ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ തണുത്തശേഷം അവ ഒരു സിപ്ലോക്ക് ബാഗിലേക്ക് മാറ്റുക. ഏകദേശം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ഫ്രീസറില്‍ സൂക്ഷിക്കുക

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക

ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇട്ട് വറുത്ത് കോരി മാറ്റുക

ഫ്രഞ്ച് ഫ്രൈ മസാലയ്ക്ക് വേണ്ട ചേരുവകള്‍

ഉപ്പ്- 1 ടേബിള്‍സ്പൂണ്‍

പുതിന പൊടി- 1 ടേബിള്‍സ്പൂണ്‍

മുളക് പൊടിച്ചത്- 1 ടേബിള്‍സ്പൂണ്‍

ചാട് മസാല- 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഇവയെല്ലാം ചേര്‍ത്ത് ഇളക്കുക

ഫ്രഞ്ച് ഫ്രൈസിനു മുകളിലേക്ക് കുറച്ച് ഈ മസാല വിതറി വിളമ്പാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News